മാന്യമായി വസ്ത്രം ധരിച്ചു, സൺഗ്ലാസ് വെച്ചു; ദളിത് യുവാവിന് നേരെ മേല്‍ജാതിക്കാരുടെ മർദ്ദനം

മാന്യമായി വസ്ത്രം ധരിച്ചതിനും സണ്‍ ഗ്ലാസ് വച്ചതിനും ദളിത് യുവാവിന് നേരെ മേല്‍ജാതിക്കാരുടെ മര്‍ദനം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും മര്‍ദനമേറ്റു. നിലവില്‍ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.

നല്ല വസ്ത്രം ധരിച്ചതിനും കണ്ണട ധരിച്ചതിനുമാണ് തന്നെയും അമ്മയെയും ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. വീടിന് പുറത്തുനില്‍ക്കുമ്പോള്‍ പ്രതികളിലൊരാള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അന്നേദിവസം രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് നില്‍ക്കുമ്പോള്‍ മേല്‍ജാതിക്കാരായ ആറ് പേര്‍ തന്നെ വടികളുമായി ആക്രമിക്കുകയായിരുന്നു. എന്തിനാണ് സണ്‍ഗ്ലാസ് ധരിച്ചതെന്ന് ചോദിച്ചായിരുന്നു ക്രൂരമര്‍ദനമെന്നും പൊലീസ് പറഞ്ഞു. തന്നെ രക്ഷിക്കാന്‍ ഓടിയെത്തിയ അമ്മയെയും അവര്‍ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറിയതായും യുവാവിന്റെ പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News