സൗജന്യമായി കോഴിയിറച്ചി നൽകിയില്ല; ദളിത് യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു

ഉത്തര്‍പ്രദേശില്‍ സൗജന്യമായി കോഴിയിറച്ചി നല്‍കാത്തതിന്റെ പേരില്‍ ദളിത് യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മദ്യലഹരിയില്‍ ചെരിപ്പ് ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

also read; അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മകൻ മരിച്ചു

ലളിത്പൂരില്‍ നടുറോഡിലാണ് സംഭവം. ഗ്രാമങ്ങള്‍ തോറും ബൈക്കിലെത്തി കോഴിയിറച്ചി വില്‍ക്കുന്ന സുജന്‍ അഹിര്‍വാര്‍ ആണ് മര്‍ദ്ദനത്തിന് ഇരയായത്. ജോലിക്കിടെ യുവാക്കളുടെ സംഘം തടഞ്ഞുനിര്‍ത്തി, സൗജന്യമായി കോഴിയിറച്ചി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണം ആവശ്യപ്പെട്ടതോടെ, കുപിതരായ സംഘം സുജന്‍ അഹിര്‍വാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

also read; കോഴിക്കോട്ട് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു

ചെരിപ്പ് ഉപയോഗിച്ചാണ് സംഘം മര്‍ദ്ദിച്ചത്. ഇവര്‍ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വഴിയാത്രക്കാരാണ് വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News