ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്  വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്ന് പുലർച്ചെ 1:50 നു പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്സ് I X 582 വിമാനമാണ് വൈകുന്നത്.
കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഉള്ള നിരവധി യാത്രക്കാർ ദുരിതത്തിൽ.

ബുധനാഴ്ച പുലർച്ചെ 1: 50ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ചില യാത്രക്കാർക്ക്
രണ്ടു മണിക്കൂർ വൈകിയേ യാത്ര പുറപ്പെടാൻ കഴിയൂ എന്ന അറിയിപ്പ് നൽകിയെങ്കിലും കൂടുതൽ യാത്രക്കാരും ഇതറിയാതെ നേരത്തെ തന്നെ എയർപോർട്ടിൽ എത്തിയിരുന്നു.

ALSO READ: ബജ്രംഗ്ദളില്‍ നല്ലവരായ ആളുകളുണ്ട്, നിരോധിക്കില്ല: കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്

അറിയിപ്പ് പ്രകാരം പുലർച്ച 4.20 നു പുറപ്പെടേണ്ട വിമാനം വീണ്ടും രണ്ടര മണികൂർ വൈകുമെന്ന അറിയിപ്പുണ്ടായി. വീണ്ടും വൈകിയതോടെ യാത്രക്കാർ ബഹളം വെയ്ക്കാൻ തുടങ്ങിയതോടെ രാവിലെ എട്ടു മണിയോടെ യാത്രക്കാരെ വിമാനത്തിനകത്ത് കയറ്റുകയായിരുന്നു. എന്നാൽ വിമാനം ഇത് വരെയും പറന്നുയർന്നിട്ടില്ല.

സാങ്കേതിക തകരാറാണ് കാരണം എന്നാണ് നിഗമനം. വിമാന അധികൃതരിൽ നിന്നും ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമല്ല. അധികൃതരുടെ ഉദാസീനതയും നിരുത്തരവാദപരമായ പെരുമാറ്റവും അസ്വസ്ഥത ഉണ്ടാക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടു. ഈ വിമാനം തിരുവനന്തപുരത്ത് നിന്ന് ദമാമിൽ എത്തിയത് തന്നെ മണിക്കൂറുകൾ വൈകിയാണ്.

ALSO READ: മണിപ്പൂർ യുദ്ധമുഖം പോലെ; ശാന്തമായെന്ന് പ്രധാനമന്ത്രി പറയുന്നത് എന്തടിസ്ഥാനത്തില്‍?: രൂക്ഷ വിമര്‍ശനമുയര്‍ത്തി ബൃന്ദാ കാരാട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News