താരൻ ആണോ നിങ്ങളുടെ പ്രശനം? എങ്കിൽ വീട്ടിൽ തന്നെ പരിഹാരം ഉണ്ടാക്കാം

താരൻ പലരുടെയും പ്രധാന പ്രശ്നമാണ്. കുറച്ച് ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ താരൻ കളയാൻ കഴിയും. താരനകറ്റാൻ സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം…

Also read:ഉച്ചയ്ക്ക് ചൂടു ചോറിനൊപ്പം പച്ച കുരുമുളക് അരച്ച നാടൻ മത്തി പൊരിച്ചത് ആയാലോ ?

  • ടീ ട്രീ ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.
  • ആപ്പിള്‍ സൈഡര്‍ വിനഗറും വെള്ളവും സമം ചേര്‍ത്ത് തലമുടിയില്‍ പുരട്ടുന്നതും താരന്‍ അകറ്റാന്‍ സഹായിക്കും.
  • കറ്റാര്‍വാഴയുടെ ജെല്ലും താരന്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴയുടെ ജെല്‍ ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.

Also read:70 ലക്ഷത്തിന്റെ ഭാ​ഗ്യം ആർക്ക്? അക്ഷയ ലോട്ടറി ഫലം ഇന്ന്

  • താരന്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടാം. പതിനഞ്ച് മിനിറ്റു ശേഷം കഴുകിക്കളയാം.
  • ഉള്ളിയുടെ നീരും നാരങ്ങാ നീരും സമം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുന്നത് താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറാന്‍ സഹായിക്കും
  • രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ അത്രയും അളവിൽ തന്നെ ചെറുനാരങ്ങാ നീര് ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടാം. 20 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയാം.
  • കുറച്ച് കടുകെണ്ണയിലേയ്ക്ക് നാരങ്ങാ നീര് കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടി മസാജ് ചെയ്യാം. 15-20 മിനിറ്റിന് ശേഷം കഴുകി കളയാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News