
ആലപ്പുഴ വേമ്പനാട്ട് കായലിൽ വിനോദസഞ്ചാരികളുമായി അപകടകരമായ സ്പീഡ് ബോട്ട് യാത്ര. കനത്ത മഴയിലും മോശം കാലാവസ്ഥയിലുമാണ് വിനോദസഞ്ചാരികളുമായി സ്പീഡ് ബോട്ടിൽ അഭ്യാസപ്രകടനം നടത്തിയത്. വിനോദസഞ്ചാരികളിൽ നിന്ന് മണിക്കൂറിന് 1,000 രൂപ മുതൽ 2,000 രൂപ വരെ ഈടാക്കിയാണ് ഇത്തരം സാഹസിക യാത്രകൾ സംഘടിപ്പിക്കുന്നത്. ഇത്തരം യാനങ്ങളെ നിയന്ത്രിക്കേണ്ടത് തുറമുഖ വകുപ്പാണ്. എന്നാൽ സ്പീഡ് ബോട്ടുകൾക്കെതിരെയോ ഹൗസ് ബോട്ടുകൾക്കെതിരെയോ കാര്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
ഉദ്യോഗസ്ഥർ കൃത്യമായ നടപടി എടുക്കാത്തതിനാൽ ഇത്തരം അപകടകരമായ യാത്രകൾ ഓരോ ദിവസവും വർദ്ധിച്ചുവരികയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അധികൃതരുടെ കർശന നിയന്ത്രണമില്ലാതെയുമാണ് ആലപ്പുഴയിലെ കായലുകളിൽ ഇത്തരം സ്പീഡ് ബോട്ട് അഭ്യാസങ്ങൾ നടക്കുന്നത്.
ALSO READ: ‘മര്യാദയോ നന്ദിയോ ഇല്ല, ബിജെപിയെ വളർത്തുന്നത് കോൺഗ്രസ്’; രൂക്ഷവിമർശനവുമായി ഉദയനിധി സ്റ്റാലിൻ
അതേസമയം, സംസ്ഥാനത്ത് കനത്തമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചമാണുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

