ഇക്വഡോര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡാനിയൽ നോബോവയ്ക്ക് ജയം

daniel noboa

ഇക്വഡോര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡാനിയൽ നോബോവയ്ക്ക് ജയം.90 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ നോബോവയ്ക്കാണ് മുൻതൂക്കമെന്നും ഇതോടെ അദ്ദേഹത്തെ വിജയിയായി കണക്കാക്കുന്നുവെന്നും നാഷണൽ ഇലക്ടറൽ കൗൺസിൽ പ്രസിഡന്റ് ഡയാന അറ്റമൈന്റ് ആണ് അറിയിച്ചത്. അതേസമയം റീ കൗണ്ടിങ്ങ് വേണമെന്ന ആ‍വശ്യവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.

നിലവിൽ പ്രസിഡന്റായ നൊബോവ പ്രിലിമിനറി ഫലങ്ങൾ പ്രകാരം ജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നാഷണൽ ഇലക്ടറൽ കൗൺസിൽ പ്രഖ്യാപിച്ച റിസൾട്ട് വിശ്വസനീയമല്ലെന്നും തള്ളിക്കളയുന്നുവെന്നും ഇടതുപാർടിയായ സിറ്റിസൺ റവല്യൂഷൻ മൂവ്‌മെന്റിന്റെ ലൂയിസ ഗോൺസാലസ്‌ ആവശ്യപ്പെട്ടു.

ALSO READ: ‘അന്യഗ്രഹജീവികൾക്കുള്ള സന്ദേശം’: കുടിയേറ്റക്കാർ 30 ദിവസത്തിനുള്ളിൽ രാജ്യംവിടണമെന്ന്‌ അമേരിക്ക

ഫെബ്രുവരിയിൽ നടന്ന ആദ്യവട്ട വോട്ടെടുപ്പിൽ ലൂയിസ ഗോൺസാലസ്‌ 43.9 ശതമാനം വോട്ടും ഡാനിയൽ നോബോവ 44.2 ശതമാനം വോട്ടുമാണ് നേടിയത്. ആർക്കും 50 ശതമാനം വോട്ട്‌ നേടാൻ കഴിയാതെ വന്നതോടെയാണ് ഏപ്രിലിൽ രണ്ടാംവട്ട തെരഞ്ഞെടുപ്പ്‌ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News