കണ്ണിന് ചുറ്റുമുള്ള കറുത്ത പാടാണോ നിങ്ങളുടെ പ്രശനം? എങ്കിൽ പരിഹാരം ഇതാ..

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് വരുന്നതിന് കാരണങ്ങൾ പലതാണ്. ഉത്കണ്ഠ, അലര്‍ജി, മാനസിക സമ്മര്‍ദ്ദം ഉറക്കമില്ലായ്മ, ഇങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാട് വരുന്നത്. കണ്ണ് സ്ഥിരമായി അമര്‍ത്തി തിരുമ്മുന്നതും ഒരുപക്ഷേ കണ്ണിന് താഴെ കറുപ്പ് കൂടാൻ കാരണമാണ്.

Also read:പുട്ടിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ ആരോഗ്യകരമായ ചെറുപയർ കറി ആയാലോ?

പുതിനയില കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ വളരെ നല്ലതാണ്. പുതിന ഉപയോഗിച്ച് ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കു:

പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.

പുതിനയിലയുടെ നീരും അല്‍പം നാരങ്ങ നീരും ചേര്‍ത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകള്‍ മാറാനും വരണ്ട ചര്‍മം ഇല്ലാതാക്കാനും സഹായിക്കും.

Also read:രാത്രിയില്‍ ക്ഷീണമില്ലാതെ വണ്ടിയോടിക്കണോ? ഓറഞ്ച് നീരും മഞ്ഞള്‍പ്പൊടിയും ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

മഞ്ഞള്‍ പൊടി, ചെറുപയര്‍ പൊടി, പുതിനയിലയുടെ നീര് എന്നിവ ഒരുമിച്ച്‌ ചേര്‍ത്ത് ദിവസവും 20 മിനിറ്റ് കണ്ണിന് താഴേ ഇടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക.

മുട്ടയുടെ വെള്ള, പുതിനയിലയുടെ നീര് എന്നിവ ചേര്‍ത്ത് കണ്ണിന് താഴേ മസാജ് ചെയ്യുന്നത് കറുത്ത പാട് മാറാന്‍ വളരെ നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News