ഡാർക്ക് നെറ്റ് ലഹരി ഇടപാട്: കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് സംശയം; അന്വേഷണത്തിന് ഇ ഡിയും

ed

ഡാർക്ക് നെറ്റ് ലഹരി ഇടപാടിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന നിഗമനത്തിൽ ഇ ഡി. എഡിസൺ ഉൾപ്പെടെയുള്ള പ്രതികളുടെ സാമ്പത്തിക ഇടപാട് ഇ ഡി അന്വേഷിക്കും. എൻസിബിയിൽ നിന്നും ഇഡി വിവരങ്ങൾ തേടി. ഡാർക്ക് നെറ്റ് വഴി നടന്ന ലഹരി ഇടപാടിലൂടെ എഡിസൺ ഉൾപ്പെടെയുള്ള പ്രതികൾ കോടികളാണ് സമ്പാദിച്ചത്. ഇതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നാണ് ഇ ഡിയുടെ പ്രാഥമിക വിലയിരുത്തൽ.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്നും പ്രതികളുടെ സാമ്പത്തിക ഇടപാടിൻ്റെ വിവരങ്ങൾ ഇ ഡി തേടി. എഡിസൻ്റെ വിവിധ പണമിടപാട്‌ സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ എൻസിബി മരവിപ്പിച്ചിരുന്നു. എന്നാൽ ലഹരി ഇടപാടിലൂടെ ലഭിച്ച കോടികൾ എന്ത് ചെയ്തു എന്നതിനെക്കുറിച്ച് കൂടുതൽ വിവരം എൻസിബി യ്ക്ക് ലഭിച്ചിട്ടില്ല.

ALSO READ; തിരുവനന്തപുരം കല്ലമ്പലത്ത് കേരളത്തെ നടുക്കി വൻ ലഹരി വേട്ട

പണം ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിക്കാൻ എൻസിബി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളായ എഡിസൻ ബാബു, സഹായികളായ അരുൺ കെ. തോമസ്, ഡിയോൾ കെ വർഗീസ് എന്നിവരെ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും ഇവരിൽ നിന്ന് തേടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News