ഡാറ്റ സംരക്ഷണ ബിൽ പണ ബില്ലാക്കുന്നു ; കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

ഡാറ്റ സംരക്ഷണ ബിൽ പണ ബില്ലായി അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം. ഐ ടി ഡാറ്റ സംരക്ഷണ ബിൽ സാധാരണ ബില്ലായി അവതരിപ്പിക്കണമെന്നും ഇത് ജെപിസിക്ക് വിടണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

also read :18 വർഷത്തെ ദാമ്പത്യം; കനേഡിയൻ പ്രധാനമന്ത്രിയും ഭാര്യയും വേർപിരിയുന്നു

ഡാറ്റ  സംരക്ഷണ ബിൽ അവതരിപ്പിച്ചാൽ രാജ്യസഭ പാസാക്കേണ്ടതില്ല നിർദേശങ്ങൾ നൽകാൻ മാത്രമാണ് രാജ്യസഭയ്ക്ക് അധികാരം. എന്നാൽ ആധാർ ബിൽ ഇത്തരത്തിൽ പണ ബില്ലായാണ് പാസാക്കിയത്. ഇതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി സമർപിക്കപ്പെട്ടിരുന്നു. ഇതിന്റെ ഹർജി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ ഡാറ്റ ബില്ലും പണബിൽ ആക്കുന്നത്. ഐ റ്റി സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബില്ലിനെതിരെ ചർച്ചകൾ നടന്നിരുന്നു. കേന്ദ്ര സർക്കാരിന് ആവശ്യമുള്ള രീതിയിൽ നിയമങ്ങൾ മാറ്റിയെഴുതുകയാണെന്ന് കോൺഗ്രസ് ഇതിനെ വിമർശിച്ചു. ഡാറ്റ സംരക്ഷണ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസിൽ നിന്നുമുള്ളത്.

also read:ശശി തരൂരിന്റെ ഗണപതി പരാമർശത്തിൽ ഉരുണ്ടുകളിച്ച് വിഡി സതീശനും എം എം ഹസനും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News