മദ്യപിച്ച് വന്ന് അമ്മയെ മര്‍ദിച്ചു; അച്ഛനെ കോടാലികൊണ്ട് കൊലപ്പെടുത്തി 15കാരിയായ മകള്‍

CRIME

വീട്ടില്‍ സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന അച്ഛനെ കൊലപ്പെടുത്തി 15-കാരി. ഏപ്രില്‍ 21-ന് ഛത്തീസ്ഗഢിലെ ജഷ്പൂരിലാണ് സംഭവം നടന്നത്. പിതാവ് സ്ഥിരമായി വീട്ടില്‍ മദ്യപിച്ചുവരികയും വഴക്കിടുകയും ചെയ്യുമായിരുന്നു. ഇത് സഹിക്കാന്‍ കഴിയാതെ പെണ്‍കുട്ടി പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു.

ഇയാള്‍ സ്ഥിരമായി മദ്യപിക്കുകയും വീട്ടിലെത്തി ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. സംഭവ ദിവസവും മദ്യപിച്ച് അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട ദേഷ്യത്തില്‍ കോടാലിയെടുത്ത് പിതാവിനെ വെട്ടിയെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്.

Also Read : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; മലപ്പുറം സ്വദേശി പിടിയിൽ

അമ്പത്തൊമ്പതുകാരനായ ഗൃഹനാഥന്‍ സ്വന്തം വീട്ടിലെ കട്ടിലില്‍ വെട്ടേറ്റ് കിടക്കുന്നുവെന്ന വിവരം അറഞ്ഞാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.

കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Also Read :ക്രൂരമായി പീഡിപ്പിച്ച ശേഷം, ശരീരഭാഗം കടിച്ചുകീറി, അരിവാളുകൊണ്ട് വെട്ടി, കൊന്ന ശേഷം അതേ വീട്ടില്‍ ജീവനുമൊടുക്കി യുവാവ്: സംഭവം തെലങ്കാനയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News