പ്രകൃതിയും പച്ചപ്പും കാടും കടലും എല്ലാം നിങ്ങളെ അതിശയിപ്പിക്കാറുണ്ടോ? ഈ അഞ്ചു ഡോക്യൂമെന്ററികൾ കാണു

നിങ്ങളെ കാടും കടലുമെല്ലാം അതിശയിപ്പിക്കാറുണ്ടോ? എങ്കിൽ ഈ അഞ്ചു ഡോക്യൂമെന്ററികൾ നിങ്ങളെ വിസ്മയത്തിന്റെ മറ്റൊരു ലോകത്തേക്ക് എത്തിക്കും. ഈ ഡോക്യൂമെന്ററികൾ കാണുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തി കൂടിയുണ്ട്. പ്രകൃതിയെ വിട്ടു പിരിയാത്ത ഡേവിഡ് ആറ്റൻബറോ . ഒട്ടനവധി പരിപാടികളിലൂടെ അദ്ദേഹം പ്രകൃതിയെ നമ്മുടെ സ്വീകരണമുറികളിലേക്കും ക്ലാസ് മുറികളിലേക്കും കൊണ്ടുവന്നു.

ആഴക്കടലിലെ അപൂർവവും അസാധാരണവുമായ ജീവികളെ ചിത്രീകരിക്കുന്ന ഡോക്യൂമെന്ററിയാൻ ആറ്റൻബറോയുടെ പ്ലാനറ്റ് 2 . ഈ ചിത്രത്തിൽ നമ്മുടെ സമുദ്രങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടി കാട്ടുന്നു. ആറ്റൻബറോ കടലിനടിയിലെ ആവാസവ്യവസ്ഥകൾ പര്യവേക്ഷണം ചെയ്യുന്ന മറ്റൊരു ചിത്രമാണ് ഓഷ്യൻ വിത്ത് ഡേവിഡ് ആറ്റൻബറോ. വൈവിധ്യമാർന്ന വന്യ ജീവി ആവാസവ്യവസ്ഥയെ തുറന്നകാട്ടുന്ന മറ്റൊരു ആറ്റൻബറോ ചിത്രമാണ് പ്ലാനറ്റ് എർത്ത് 1 ഉം 2 ഉം. ഡംബോ ഒക്ടോപസ്, ഹെയറി ആംഗ്ലർഫിഷ് എന്നിവയുൾപ്പെടെ നിരവധി ക്യാമറയിൽ പതിയാത്ത സ്പീഷിസുകളെ കുറിച്ചുള്ള ഡോക്യൂമെന്ററിയാണ് ബ്ലൂ പ്ലാനറ്റ് 1 ഉം 2 ഉം.

Also read – സിനിമയിലെ ആരവങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉയരുമോ? തമി‍ഴകത്തിന്റെ ദളപതിയുടെ വ‍ഴികള്‍

ഈ ഡോക്യൂമെന്ററികൾ ചിലപ്പോൾ നിങ്ങൾക്ക് പ്രകൃതിയോടുള്ള കാഴ്ചപ്പാടുകളെ മാറ്റിമറിച്ചേക്കാം. 70 വർഷത്തിലേറെയായി ഡേവിഡ് ആറ്റൻബറോ എണ്ണമറ്റ വന്യജീവി ഡോക്യുമെന്ററികളുടെ മുഖവും ശബ്ദവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News