വിഷം ഉള്ളിൽച്ചെന്നതായി വിവരം; അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

വിഷബാധയെ തുടർന്ന് അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം. വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലാണ് ദാവൂദ് ഇബ്രാഹിം എന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇബ്രാഹിമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ALSO READ: ഗവർണർക്ക് അധികം വൈകാതെ കുതിരവട്ടത്തേക്ക് ഒരു മുറി ഒരുക്കേണ്ടി വരും: ഗവർണറെ വിമർശിച്ച് പി പി ദിവ്യ

വൻ സുരക്ഷയിലാണ് ചികിത്സ നടക്കുന്നത്. രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയാണ് ഇക്കാര്യം പുറത്തുവരുന്നത്. ആശുപത്രിയിലെ ഉന്നത അധികൃതരേയും അടുത്ത കുടുംബാംഗങ്ങളേയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. അതേസമയം ദാവൂദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്. ദാവൂദിന്റെ ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള രഹസ്യ സ്വഭാവം  കൂടുതൽ ചോദ്യങ്ങളും ഊഹാപോഹങ്ങളും ഉയർത്തിയിട്ടുണ്ട്.

ALSO READ: കോണ്‍ഗ്രസിന് ഗവര്‍ണറോട് ഉള്ള പ്രണയം എന്താണ്?; എ എ റഹീം എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News