
ഏറെ മാറ്റങ്ങളോടെ പുതിയ ഐ പി എൽ സീസണിന് തയ്യാറായ ഡൽഹി ക്യാപിറ്റൽസും ലക്നോ സൂപ്പര്‍ ജയന്റ്സും (എല്‍ എസ് ജി) ഇന്ന് നേർക്കുനേർ. ലക്നോ മുന്‍ ക്യാപ്റ്റനായ കെ എല്‍ രാഹുല്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കും. അതേസമയം, ഡൽഹി മുൻ ക്യാപ്റ്റൻ ഋഷഭ് പന്ത് ലക്നോയെ നയിക്കും. ഇന്ന് വൈകിട്ട് 7.30ന് വിശാഖപട്ടണത്ത് ആണ് മത്സരം.
ഈ സീസണിലെ ഏറ്റവും വിലയേറിയ ഇടപാട് കൂടിയായിരുന്നു ഋഷഭ് പന്തുമായുള്ള ലക്നോയുടെത്. ചെലവേറിയ ഈ കൂടുമാറ്റത്തിന്റെ ഫലം ലഭിക്കുമോയെന്ന് ഇന്ന് മുതൽ അറിയാനാകും. അക്ഷര്‍ പട്ടേലാണ് ഡൽഹിയെ നയിക്കുന്നത്. ടീമിനെ അടിമുടി മാറ്റിയാണ് ഡൽഹിയും ലക്നോയും എത്തുന്നത്. ഡി സി സപ്പോര്‍ട്ട് സ്റ്റാഫിലും അഴിച്ചുപണി നടത്തി.
Read Also: ത്രില്ലര്‍ പോരില്‍ സൂപ്പര്‍ കിങ്‌സായി ചെന്നൈ; മുംബൈക്ക് എതിരെ മിന്നും ജയം
ലക്നോയുടെ എല്ലാ പ്രധാന ഇന്ത്യന്‍ താരങ്ങളും പരിക്കിന്റെ നിഴലിലാണ്. മൊഹ്സിന്‍ ഖാൻ ആണ് അപവാദം. മിച്ചല്‍ സ്റ്റാര്‍ക്ക്, മോഹിത് ശര്‍മ, ടി നടരാജന്‍ എന്നിവർ ഡി സിയുടെ പേസ് കുന്തമുനകൾ ആകും. മുകേഷ് കുമാര്‍, അക്ഷര്‍, കുല്‍ദീപ് യാദവ് എന്നിവർ സ്പിൻ ത്രയങ്ങളാകും. ഇങ്ങനെ നോക്കുമ്പോള്‍, ലക്നോയുടെ ബാറ്റിങും ഡി സിയുടെ ബൗളിങും തമ്മിലുള്ള മത്സരമാകും ഇന്നത്തേത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

