മഴ ചതിച്ചാശാനേേേ; ഹൈദരാബാദ് പുറത്ത്, ഡൽഹിക്ക് നേട്ടം

dc-vs-srh

ഐ പി എല്ലിൽ നിന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നിർഭാഗ്യകരമായ പുറത്താകൽ. ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെയാണ് ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്തായത്. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

ഹൈദരാബാദ് ഔദ്യോഗികമായി പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്ന് പുറത്തായെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിന് ഈ ഒരു പോയിന്റ് നിര്‍ണായകമാണ്. ഈ ഒരു പോയിന്റ് പോലും ആദ്യ നാലിലേക്കുള്ള അവരുടെ പോരാട്ടത്തിൽ നിർണായകമാകും.

Read Also: കെസിഎ പിങ്ക് ടൂർണ്ണമെൻ്റിന് തുടക്കം; പേൾസിനും എമറാൾഡിനും വിജയം

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് മാത്രമായിരുന്നു നേടിയത്. 41 റൺസ് വീതമെടുത്ത വാലറ്റക്കാരായ സ്ട്രിസ്ൺ സ്റ്റബ്സും അശുതോഷ് ശർമയുമാണ് ഡൽഹിയുടെ ടോപ് സ്കോറർമാർ. അതേസമയം, നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് കൊടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് തിളങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മറുപടി ബാറ്റിങ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് മഴയെത്തുകയായിരുന്നു. കനത്ത മഴ പെയ്തതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയും ഡല്‍ഹി രക്ഷപ്പെടുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News