കഴക്കൂട്ടത്ത് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കടയില്‍ കയറി അതിക്രമം

തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കടയില്‍ കയറി അതിക്രമം. ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് അനിയുടെ നേതൃത്വത്തിലാണ്  അതിക്രമം നടത്തിയത്. കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപത്തുള്ള  ബേക്കറിയിലാണ് അക്രമം നടന്നത്.
also read: കേരള സർവകലാശാല വി സിക്കെതിരെ സർഗാത്മക പ്രതിഷേധവുമായി എസ്എഫ്ഐ

ഒരു സ്ത്രീ അടക്കം നാലുപേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. കഴക്കൂട്ടം സ്വദേശി ഷൈമ,  ആഷിക്ക്, ആസിഫ്, അഫ്‌സല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇന്ന്  രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. കടയിലെ ബോര്‍ഡ് മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.  ബേക്കറിയുടെ ബോര്‍ഡ് അക്രമികള്‍ എടുത്തുമാറ്റി. ഇത് ചോദ്യം ചെയ്ത ബേക്കറിയിലെ ജീവനക്കാരെയാണ് പ്രതികള്‍ മര്‍ദ്ദിച്ചത്. അതേസമയം തങ്ങളെ ബേക്കറി ഉടമ മര്‍ദ്ദിച്ചെന്ന് എം എസ് അനിയും സംഘവും പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

also read: പ്രതിപക്ഷം പരിഹാസ്യരാകുന്നു, നേരത്തെ ഉന്നയിച്ച അഴിമതിക്കഥ പൊളിഞ്ഞതു പോലെ ഇപ്പോഴത്തെ ജലചൂഷണ കഥയും പൊളിയും; മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News