
മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ പരിഗണിക്കുന്നുവെന്ന് ആരോപണിച്ച് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളെ തുടർന്നാണ് രാജിവെച്ചത്. താൻ ജീവിച്ചിരിക്കുമ്പോൾ മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ പരിഗണിക്കാൻ സമ്മതിക്കില്ലെന്ന് അദ്ദേഹം പറയുന്നു. മുൻ അടൂർ നഗരസഭ അധ്യക്ഷൻ കൂടിയായിരുന്നു.
അടൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ തുടർച്ചയായി മണ്ഡലത്തിന് പുറത്തുള്ളവരെ പരിഗണിക്കുന്നു എന്നതാണ് ബാബു ദിവാകരന്റെ പ്രധാന പരാതി. തനിക്ക് സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അദ്ദേഹം പദവിയും പാർട്ടിയുടെ പ്രാഥമിക അംഗത്വം പൂർണമായും രാജിവെച്ചത്. അടൂരിൽ സി വി ശാന്തകുമാറിനെ സ്ഥാനാർഥിയാക്കാൻ പാർട്ടി നേതൃത്വം ഏകദേശ ധാരണയിലെത്തിയതാണ് പെട്ടെന്നുള്ള പ്രതിഷേധത്തിന് കാരണമായത്.
പാർട്ടിയിൽ നിന്ന് തന്നെ പൂർണമായി അവഗണിക്കുകയാണെന്ന് ബാബു ദിവാകരൻ ആരോപിച്ചു. കഴിഞ്ഞ മൂന്ന് തവണയും ഇടതുമുന്നണിക്ക് വിജയിക്കാൻ പാകത്തിലുള്ള സാഹചര്യമാണ് പാർട്ടി നേതൃത്വം ഒരുക്കിക്കൊടുത്തതെന്നും, ഇത്തവണയും അത്തരം നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




