ഒന്നരക്കോടി രൂപയുടെ വസ്തു തട്ടിപ്പ് കേസ്; മുഖ്യ സൂത്രധാരനായ കോണ്‍ഗ്രസ് ഡിസിസി അംഗം മുങ്ങിയതായി മ്യൂസിയം പോലീസ്

തിരുവനന്തപുരം ജവഹര്‍ നഗറിലെ ഒന്നരക്കോടി രൂപയുടെ വസ്തു തട്ടിപ്പ് കേസില്‍ മുഖ്യ സൂത്രധാരനായ കോണ്‍ഗ്രസ് ഡിസിസി അംഗം മുങ്ങിയതായി മ്യൂസിയം പൊലിസ്. അനന്തപുരി മണികണ്ഠനാണ് മുങ്ങിയത്. തട്ടിപ്പ് നടത്തിയ മെറിന്‍ ജേക്കബ് എന്ന സ്ത്രീക്ക് ആവശ്യമായ രേഖകള്‍ നല്‍കിയത് മണികണ്ഠന്‍ ആണെന്നാണ് പൊലീസ് കണ്ടെത്തല്‍.

Also read- യാത്രക്കാരെ വഴിയിലാക്കില്ലെന്ന് ഉറപ്പ്! സ്വകാര്യ ബസ് ഉടമകളുടെ പണിമുടക്ക്: കൂടുതല്‍ സര്‍വീസുകള്‍ രംഗത്തിറക്കി കെ എസ് ആര്‍ ടി സി

ഒളിവില്‍ പോയ മണികണ്ഠനെ കുറിച്ച് നിലവില്‍ യാതൊരു സൂചനയും ഇല്ല.പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. മണികഠന്‍ പറഞ്ഞതിനനുസരിച്ചാണ് രേഖകളില്‍ ഒപ്പിട്ടതെന്നാണ് റിമാന്‍ഡില്‍ കഴിയുന്ന മെറിന്‍ ജേക്കബ് മൊഴി നല്‍കിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.10 മുറികളുള്ള കെട്ടിടവും 14 സെന്റ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ തട്ടിയെടുത്തത്.

police says in the 1.5 crore property fraud case, Congress DCC member manikandan is the main mastermind behind the crime

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News