എല്ലായിടത്തും അടിയോടടി… കോഴിക്കോട് ഡിസിസി പ്രസിഡൻഡാകാൻ കോൺഗ്രസിൽ പിടിവലി

congress calicut issue

കോഴിക്കോട് ഡിസിസി പ്രസിഡൻഡ് സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി രൂക്ഷം. കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസ് ഉൾപ്പെടെ ജിലയിലെ മുതിർന്ന നേതാക്കളാണ് പ്രസിഡൻഡ് സ്ഥാനത്തേക്ക് ചരടുവലി നടത്തുന്നത്. ഡി സി സി പ്രസിഡൻഡ് പ്രവീൺകുമാർ, കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ജില്ല അദ്ധ്യക്ഷനാകാൻ കോൺഗ്രസിൽ ചരടുവലികൾ തുടങ്ങിയത്.

കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസ്, മീഡിയ സെൽ അംഗം നിജേഷ് അരവിന്ദ് രാഷാടിയകാര്യ സമിതി അഗ്രം എൻ സുബഹ്മണൻ , ഡി സി സി വൈസ് പ്രസിഡൻഡ് പി പി നൗഷീർ എന്നിവരാണ് പ്രസിഡൻ്റ് സ്ഥാനത്തിനായി രംഗത്തുള്ളത്. കെ സി വേണു ഗോപാലിൻ്റെ അനുയായി എന്നതാണ് നിയാസിൻ്റെ ബലം. എന്നാൽ കോർപ്പറേഷനിലെ പരാജയത്തിന് പിന്നാലെ ഉണ്ടായ വിവാദവും നിയാസിനെതിരെയുള്ള എതിർപ്പുമാണ് വിനയാകുക.

Also read: ‘കെ സി വേണ്ട വി ഡി മതി’; വി ഡി സതീശനായി സമ്മർദ്ദം ശക്തമാക്കി മുസ്ലീം ലീഗ്

നിജേഷ് അരവിന്ദന് സീറ്റ് നൽകാത്ത വിഷയത്തിൽ ഉൾപ്പെടെ പരാതി നിലനിൽക്കുന്നതിനാൽ പ്രസിഡൻഡ് സ്ഥാനം കൊടുത്ത് അനുനയിപ്പിക്കാനുള്ള നിക്കം നടക്കുന്നതായും സൂചനയുണ്ട്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ സുബഹ്മണ്യനും പ്രസിഡൻ്റ് സ്ഥാനത്തിനായി മുൻപന്തിയിലുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കൾ തന്നെ പ്രസിഡൻ്ഡ് സ്ഥാനത്തെത്താൻ ശ്രമം നടത്തുമ്പോൾ ആരെ പരിഗണിക്കും എന്നതാണ് നേതൃത്വത്തിൻ്റെ തലവേദന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News