
തമിഴ്നാട് വാല്‍പ്പാറയില്‍ പുലി പിടിച്ച നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള എസ്റ്റേറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ മൃതദേഹം പുലി പകുതി ഭക്ഷിച്ച നിലയിലാണ്. മൃതദേഹത്തില്‍ ബാക്കി ആയത് തല മാത്രമാണ്. മൃതദേഹം പൊള്ളാച്ചി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി
Also Read : സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും കൊലപാതകം; ഫരീദാബാദിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടി
വീടിന് അടുത്ത് നിന്ന് 400 കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് വീടിന് മുന്നില്‍ കളിച്ച് കൊണ്ടിരിക്കെ കുട്ടിയെ പുലി പിടിച്ച് കൊണ്ടുപോയത്.
ഇതു കണ്ട മറ്റു തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തോട്ടം മുഴുവനും ഒട്ടു മൊത്ത തൊഴിലാളികളും അരിച്ചു പെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്നും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ തന്നെ വനംവകുപ്പും പോലീസും മേഖലയിൽ പരിശോധന ഊർജ്ജിതമാക്കിയിരുന്നു. ഡ്രോൺ ഉപയോഗിച്ചുമുള്ള പരിശോധനകളും നടന്നിരുന്നു. അണ്ണാമലൈ ടൈഗർ റിസർവ് വനവും പച്ചമല എസ്റ്റേറ്റും കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തിയിരുന്നത്.
ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചത്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here