തലശ്ശേരി-കുടക് അന്തർ സംസ്ഥാന പാതയിൽ സ്ത്രീയുടെ മൃതദേഹം: കഷണങ്ങളാക്കി പെട്ടിയിൽ നിറച്ച നിലയില്‍

തലശ്ശേരി-കുടക് അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കഷണങ്ങളാക്കി പെട്ടിയിൽ നിറച്ച മൃതദേഹം അഴുകിയ നിലയിലായിരുന്നു.കർണ്ണാടക പോലീസ് അന്വേഷണം ആരംഭിച്ചു.

ദുർഗന്ധം വമിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ഓട്ടക്കൊല്ലിയിൽ റോഡിനോട് ചേര്‍ന്നുള്ള കുഴിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ട്രോളി ബാഗ്. ട്രോളിബാഗിൽ അഴുകിയ നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹം.

ALSO READ: സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് വിപ്ലവം; രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ: പ്രഖ്യാപനവുമായി മുഖ്യമന്ത്രി

പൊലീസെത്തി മൃതദേഹം വിരാജ് പേട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.വിരാജ് പേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.കേരളത്തിൽ നിന്നും ദിനം പ്രതി നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണ് മാക്കൂട്ടം ചുരം പാത. കണ്ണൂരിൽ നിന്നും മൈസൂർ ബംഗളൂരൂ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന പാതയായതിനാൽ കേരള പൊലീസും ജാഗ്രതയിലാണ്.

ALSO READ: ഫ്ലാറ്റിലേക്ക് വരരുതെന്ന് അഭ്യര്‍ഥിച്ചിച്ചിട്ടും മേയര്‍ വന്നു, ആ നൂറ് രൂപയുടെ തുണി പിറ്റേദിവസം ഞാന്‍ വലിച്ചെറിഞ്ഞു: വിനായകന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News