ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള!

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണ കൗണ്ടറില്‍ നിന്നും വാങ്ങിയ ഉഴുന്നുവടയില്‍ ചത്ത തവളയെ കണ്ടെത്തിയതായി പരാതി. കൊച്ചുവേളി ചണ്ഡീഗഡ് എക്‌സ്പ്രസിലെ യാത്രക്കാരനായ ഷൊര്‍ണൂര്‍ സ്വദേശിക്കാണ് വടയ്ക്കും ചട്‌നിക്കും ഒപ്പം തവളയെ കിട്ടിയത്. ചട്‌നിയിലാണ് ചത്ത തവള ഉണ്ടായിരുന്നാണ് പ്രാഥമിക കണ്ടെത്തല്‍.

ALSO READ:കാസർഗോഡ് കോൺഗ്രസിലെ തർക്കം; ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ നാല് നേതാക്കൾക്കെതിരെ നടപടിയെടുത്ത് കെപിസിസി

യാത്രക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അന്വേഷണം ആരംഭിച്ചു. സംഭവം വിശദമായി അന്വേഷിക്കുമെന്നും കൃത്യമായ പരിശോധന നടത്തുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ALSO READ:ഐ.എസ്.ഒ അംഗീകാരത്തിളക്കത്തില്‍ കൊല്ലം റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരം

മുമ്പ് വന്ദേഭാരത് എക്‌സ്പ്രസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍(ഐആര്‍സിടിസി) യാത്രക്കാരനോട് ക്ഷമാപണം നടത്തിയിരുന്നു. ഭോപ്പാല്‍ ആഗ്ര വന്ദേഭാരത് എക്‌സ്പ്രസിലെ യാത്രയ്ക്കിടെ ദമ്പതികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ നിന്നായിരുന്നു പാറ്റയെ കിട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News