മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

meenachilar

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫി (21)ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മീനച്ചിലാറ്റിലെ അമ്പലകടവിൽ നിന്നുമാണ് മൃതദേഹം കിട്ടിയത്.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്. ഭരണങ്ങാനം വിലങ്ങുപാറ ഭാഗത്തായിരുന്നു സംഭവം. പെരുവന്താനം തെക്കേമല പന്തപ്ലാക്കൽ ജോസഫ് ജോണിന്റെ മകൻ ആൽബിൻ ജോസഫ് , അടിമാലി പൊളിഞ്ഞപാലം കൈപ്പൻപ്ലാക്കൽ ജോമോൻ ജോസഫിന്റെ മകൻ അമൽ കെ.ജോമോൻ (18) എന്നിവരെയാണ് കാണാതായത്. രണ്ടുപേർ നീന്തി രക്ഷപ്പെട്ടിരുന്നു.

ALSO READ: കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്: പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

ഭരണങ്ങാനം ഭാഗത്തുള്ള അസ്സിസ്സി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിൽ ജർമൻ ഭാഷാ പഠനത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ഥിക‍ളെ കാണാതായെന്ന വിവരം ലഭിച്ചയുടൻ തന്നെ ഫയർഫോഴ്സും, ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും തെരച്ചില്‍ ആരംഭിച്ചിരുന്നു.

ENGLISH NEWS SUMMARY: The body of one of the students who went missing after being swept away in the Meenachil River has been found. The body has been identified as Albin Joseph (21), a native of Mundakkayam. The body was recovered from the Ambalakadu in the Meenachil River.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News