ചക്കയിടാന്‍ കയറിയ ആള്‍ പ്ലാവില്‍ നിന്ന് വീണ് മരിച്ചു

kottayam

ചക്കയിടാന്‍ കയറിയ ആള്‍ പ്ലാവില്‍ നിന്ന് വീണ് മരിച്ചു. കോട്ടയം പാലായിലെ പൂവത്തോട് ആണ് അപകടം. ചോലത്തടം സ്വദേശി സജി പാലവിള (53) ആണ് മരിച്ചത്.

ഇന്ന് വൈകിട്ടാണ് ആയിരുന്നു സംഭവം. പ്ലാവില്‍ നിന്ന് കാല് തെന്നി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ഭരണങ്ങാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Read Also: തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു; സംഭവം കുടുംബപ്രശ്‌നം സംസാരിക്കുന്നതിനിടെ

അതിനിടെ, കോതമംഗലത്ത് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മകള്‍ക്കു പിന്നാലെ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. കോതമംഗലം കോഴിപ്പിള്ളി സ്വദേശി ആര്യപ്പിള്ളില്‍ വീട്ടില്‍ അബിയുടെ ഭാര്യ 39 വയസുള്ള ജോമിനി ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആയിരുന്നു ജോമിനിയുടെ അന്ത്യം. ശനിയാഴ്ച വൈകിട്ട് കോതമംഗലം കോഴിപ്പിള്ളി ചെക്ക് ഡാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു അമ്മയും മകളും. ഇതിനിടെ ഇരുവരും കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. പിന്നാലെ കോതമംഗലം ഫയര്‍ഫോഴ്‌സ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും 15 വയസ്സുകാരിയായ മകള്‍ മരിയ അബി ഇന്നലെ തന്നെ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News