കാഞ്ഞിരപ്പള്ളിയിൽ മിന്നലേറ്റ് മരണം

കാഞ്ഞിരപ്പള്ളിയിൽ മിന്നലേറ്റ് മരണം. വീടിന്റെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന കുടുംബനാഥനാണ് ഇടിമിന്നലേറ്റ് മരിച്ചത്. തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പിതാംബരന്‍ (64) ആണ് മരിച്ചത്. വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഈ സമയം പിതാംബരന്‍ വീട്ടിൽ തനിച്ചായിരുന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും വീടിന്റെ ഭിത്തിയും തറയും നശിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here