മൊറോക്കോയിലെ ഭൂചലനം; മരണം 632 ആയി

മൊറോക്കോവിൽ ഉണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 632 ആയി.300 ലധികം പേർക്ക് പരുക്കേറ്റു. മരണം ഇനിയും കൂടിയേക്കുമെന്നുമാണ് വിവരം. വെള്ളിയാഴ്‌ച അർധരാത്രി റിക്‌ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ്‌ ഉണ്ടായത്.

also read:നന്ദന്‍കോട് കൂട്ടക്കൊലക്കേസ്; കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതി കേദല്‍; ആവശ്യം തള്ളി കോടതി

മൊറാക്കോയിലെ അറ്റ്‌ലസ് പർവ്വതത്തിലെ ഇഖിൽ ഏരിയ പ്രഭവകേന്ദ്രമായ ഭൂചലനം ഉണ്ടായത്.
ഭൂചലനത്തിന്റെ പ്രകമ്പനം സ്‌പെയിനിലും പോർച്ചുഗലിലും വരെ അനുഭവപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങി കിടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News