
ഹോങ്കോങ്ങിൽ നിന്നും ലണ്ടനിലേക്ക് ഒരു വിമാനം പറന്നുയർന്നു. എന്നാൽ നിമിഷങ്ങൾ കൊണ്ട് യാത്ര ആകെ ആശങ്കയിലായി. യാത്രക്കാർ ആകെ പരിഭ്രാന്തിയിലായി. പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ യാത്രക്കാരിയായ അറുപത്കാരി മരിച്ചു.
പിന്നീട് തിരിച്ചിറക്കാനോ മറ്റെന്തെങ്കിലും നടപടിക്കോ കഴിഞ്ഞിരുന്നില്ല. അവസാനം ആ മൃതദേഹവും വിമാനം യാത്ര ചെയ്ത് 13 മണിക്കൂർ ആയിരുന്നു. ഒരാളുടെ മരണം മെഡിക്കൽ എമർജൻിസിയായി കണക്കാക്കാൻ കഴിയിലിലെന്നതാണ് അധികൃതർ നൽകിയ മറുപടി അതാണ് യാത്ര തുടരാനും പതിമൂന്ന് മണിക്കൂറിന് ശേഷം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ എത്തിയതിന് ശേഷം യാത്ര അവസാനിപ്പിക്കാനും കാരണം.ആദ്യം വിമാനത്തിൻ്റെ ശുചിമുറിയിലേക്ക് മൃതദേഹം മാറ്റാനായിരുന്നു തീരുമാനിച്ചത്.
Also read: അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരുക്ക്
എന്നാൽ പിന്നീട് വിമാനത്തിൻ്റെ പുറകിലെ ഗ്യാലിലേക്ക് മാറ്റി. പക്ഷെ യാത്ര തുടരുമ്പോൾ വിമാനത്തിൻ്റെ ചൂട് കാരണം മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങി. പിന്നീട് ലണ്ടനിൽ ലാൻഡ് ചെയ്ത ശേഷം പൊലീസ് പരിശോധന പൂർത്തീകരിച്ചാണ് യാത്രക്കാരുൾപ്പെടെ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയത്. സംഭവത്തിൽ ബ്രിട്ടീഷ് എയർവേയ്സ് ഖേദം പ്രകടിപ്പിച്ചു. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ ചെയ്യേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

