കയർ ബോർഡിൽ തൊഴിൽ പീഡന പരാതി നൽകിയ ജീവനക്കാരി മരിച്ച സംഭവം; പൊലീസിൽ പരാതി നൽകാനൊരുങ്ങി കുടുംബം

കയർ ബോർഡിൽ തൊഴിൽ പീഡന പരാതി നൽകിയ ജീവനക്കാരി മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകാനൊരുങ്ങി കുടുംബം.കയർബോർഡ് ചെയർമാൻ്റെയും മുൻ സെക്രട്ടറിയുടെയും തൊഴിൽ പീഡനത്തിന് ജോളി മധു ഇരയായിരുന്നുവെന്നാണ് പരാതി. അഴിമതിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിൽ മേലുദ്യോഗസ്ഥർ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും കുടുംബം.

Also read: വീണ്ടും ജീവനെടുത്ത് കാട്ടാന; ആക്രമണത്തിൽ സ്ത്രീ മരിച്ചു

കേന്ദ്രസർക്കാർ സ്ഥാപനമായ കയർ ബോർഡിന്റെ കൊച്ചി ഓഫിസിൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള സെക്‌ഷൻ ഓഫിസറായിരുന്നു ജോളി. തലയിലെ രക്ത സ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. തൊഴിലിടത്ത് ജോളി കടുത്ത മാനസിക പീഡനം നേരിട്ടുവെന്നാണ് കുടുംബത്തിൻ്റെ പരാതി. കയർ ബോർഡ് ചെയർമാനും മുൻ സെക്രട്ടറിക്കുമെതിരെയാണ് കുടുംബം ആരോപണമുന്നയിക്കുന്നത്.

Also read: സ്വകാര്യ സർവ്വകലാശാല ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അനുമതി

എന്നാൽ ജോളിയുടെ കുടുംബത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കയർ ബോർഡ്. ലീവും ശമ്പളവും നൽകിയിരുന്നുവെന്നും പരാതിക്കാരിയുടെ ആരോഗ്യസ്ഥിതി അറിഞ്ഞപ്പോള്‍ സ്ഥലംമാറ്റം റദ്ദാക്കിയിരുന്നുവെന്നും കയർ ബോർഡ് വിശദീകരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News