എൻസിബി ഉദ്യോഗസ്ഥൻ്റെ ഭാര്യയുടെയും രണ്ട് മക്കളുടെയും മരണം കൊലപാതകമെന്ന് പിതാവ്; അന്വേഷണം തുടരുന്നു

നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥൻ്റെ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കിഷൻഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മുൻറിക മേഖലയിലാണ് സംഭവം. എൻസിബി ഉദ്യോഗസ്ഥനായ ജഗേന്ദ്ര ശർമ എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യ വർഷ ശർമയുടെയും (27) രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളാണ് തെക്കുപടിഞ്ഞാറൻ ദില്ലിയിലെ വസതിയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വീട്ടിലാണ് യുവതിയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

also read : അക്ഷയ് കുമാറിന്റെ വാക്ക് വെള്ളത്തിൽ വരച്ച വര പോലെയായി; താരത്തിനെതിരെ വിമർശനവുമായി ആരാധകർ

അതേസമയം പ്രാഥമികാന്വേഷണത്തിൽ കൊലപാതകമെന്നാണ് നിഗമനം. വിശദമായ ആന്വേഷണം തുടരുകയാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് നിർണായകമാണെന്നും പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് വിവരം കിഷൻഗഡ് പൊലീസിന് ലഭിച്ചത്. വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ ബലമായി തുറന്ന് പൊലീസ് മുറിയിൽ പ്രവേശിക്കുകയായിരുന്നു. യുവതിയുടെയും രണ്ട് കുട്ടികളുടെയും കൈത്തണ്ടയിൽ മുറിവേറ്റ് രക്തം വാർന്ന നിലയിൽ മൃതദേഹങ്ങൾ കട്ടിലിൽ കിടക്കുന്ന അവസ്ഥയിലായിരുന്നു കണ്ടെത്തിയത്.

also read : ഉടുപ്പിന് നടുവിൽ ചെറിയ അക്വേറിയം; ജീവനുള്ള മീനുകളെ വെച്ചുള്ള പുതിയ ഫാഷൻ പരീക്ഷണം; മോഡലിനെതിരെ രൂക്ഷവിമര്‍ശനം-വീഡിയോ

അതേസമയം കൊലപാതകമാണെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തുവന്നു. സ്ത്രീധനത്തിന്റെ പേരിൽ ജഗേന്ദ്ര മകളെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും പിതാവ് പറഞ്ഞു . കൂടാതെ വർഷ ആത്മഹത്യ ചെയ്‌തതല്ലെന്നും മകളെയും മക്കളെയും കൊലപ്പെടുത്താൻ ജഗേന്ദ്ര ഗൂഢാലോചന നടത്തിയെന്നും പിതാവ് ആരോപിച്ചു. ഇരുവർക്കുമെതിരെ പരാതി നൽകാൻ ദില്ലി പൊലീസിനെ സമീപിച്ചെങ്കിലും പൊലീസ് ആവശ്യം അംഗീകരിച്ചില്ലെന്ന് പിതാവ് പറഞ്ഞു. എന്നാൽ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News