നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകം ! അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ

Cherthala DYSP arrest

നെടുമങ്ങാട് കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ മരിച്ച സംഭവം കൊലപാതകമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് (ഒരു വയസ്സും 7 മാസവും) ആണ് മരിച്ചത്. കുട്ടിയുടെ ആന്തരിക അവയവങ്ങളിൽ രക്തസ്രാവം കണ്ടെത്തിയതായും സ്ഥിരമായ മർദ്ദനമാണ് മരണകാരണം എന്നുമാണ് റിപ്പോർട്ട്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അമ്മയെയും രണ്ടാനച്ഛനെയും കസ്റ്റഡിയിൽ എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read: ജൂൺ 1ന് സ്കൂൾ പ്രവേശന വേളയിൽ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലും

ഉച്ചയ്ക്ക് ചോറ് കൊടുക്കുന്നതിനിടെ കുട്ടി ഛർദിച്ചതിനെ തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു രണ്ടാനച്ഛൻ അഷ്കർ പറഞ്ഞത്.എന്നാൽ കുട്ടിയെ രണ്ടാനച്ഛൻ സ്ഥിരമായി മർദ്ദിച്ചിരുന്നു എന്ന പരാതിയുമായി കുട്ടിയുടെ അമ്മൂമ്മയും കുട്ടിയുടെ അച്ഛന്റെ അച്ഛനും പോലീസിനെ സമീപിച്ചു. ഒരു മാസം മുമ്പ് കുട്ടിയുടെ കൈ ഒടിച്ചതായും അമ്മ കുട്ടിയെ വേണ്ട വിധം ശ്രദ്ധിച്ചിരുന്നില്ലെന്നും പരാതി ഉയർന്നു. സംഭവം നടക്കുമ്പോൾ മാതാവ് അഖില തമിഴ്‌നാട്ടിൽ നൃത്ത പരിപാടിയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News