വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം; മുഖം നോക്കാതെ നടപടിയുണ്ടാവും: എം വി ഗോവിന്ദൻ മാസ്റ്റർ

വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തെറ്റായ ഒരു നിലപാടിനെയും സിപിഐഎം പിന്തുണയ്ക്കില്ലെന്നും കുറ്റക്കാർ ആരായാലും അവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.

Also read:ക്രുണാലിന് പകരം നിക്കോളാസ് പൂരാന്‍; പുതിയ നീക്കവുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്

അതേസമയം, വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here