
കൊല്ലം മേയർക്കെതിരെ വധഭീഷണി. സംഭവത്തിൽ മേയറുടെ പരാതിയിൽ പോലീസ് കേസെടുത്തു. വധഭീഷണി മുഴക്കിയ ആളുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.
കഴിഞ്ഞ ദിവസം രാവിലെ 6 മണിയോടെയാണ് സംഭവം. മത്സ്യ തൊഴിലാളിയായ സ്ത്രീയാണ് മേയറുടെ ഭർത്താവിനോട് ഒരാൾ കത്തിയുമായി വന്ന് മേയറുടെ വീട് അന്വേഷിച്ചെന്നും സൂക്ഷിക്കണമെന്നും അറിയിച്ചത്.
പിന്നീട് സഹോദരനും സുഹ്യത്തുക്കളും ഇക്കാര്യം പറഞ്ഞ് മേയർ ഹണി ബഞ്ചമിനെ വിളിച്ചു. തുടർന്ന് മേയർ കൊല്ലം സിറ്റി പോലീസ് കമ്മീഷണറെ വിവരo അറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു മേയറുടെ മൊഴിയും രേഖപ്പെടുത്തി കേസെടുത്തു. സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമല്ല. പ്രതിയെ നേരിൽ കണ്ടവരുടെ മൊഴി കൂടി രേഖപ്പെടുത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here