‘സൽമാൻ ഖാന്‍റെ കാർ ബോംബ് വച്ച് തകർക്കും’; വധഭീഷണിക്ക് പിന്നാലെ ഒരാൾ പിടിയിൽ

Salman Khan

ബോളിവുഡ് താരം സല്‍മാൻ ഖാന് നേരെ വീണ്ടും വധ ഭീഷണി വന്നതുമായി ബന്ധപ്പെട്ട ഒരാൾ മുംബൈ പൊലീസിന്റെ കസ്റ്റഡിയിൽ. തിങ്കളാഴ്ച രാവിലെ സൽമാൻ ഖാനെ ലക്ഷ്യം വച്ചുള്ള വധ ഭീഷണി സന്ദേശം പൊലീസിൽ ലഭിച്ചതിനു പിന്നാലെയാണ് 26 വയസ്സുള്ള മായക് പാണ്ഡ്യ എന്നയാൾ കസ്റ്റഡിയിലായതായി വർളി പൊലീസ് അറിയിച്ചത്. മുംബൈ ട്രാഫിക് പൊലീസിന്‍റെ വാട്സ് ആപ്പ് ഹെൽപ് ലൈൻ നമ്പറിലേക്ക് ഭീഷണി സന്ദേശം അയച്ച കേസിലാണ് ഇയാൾ പിടിയിലായത്. എന്നാൽ ഇയാൾ കുപ്രസിദ്ധ അധോലാക നായകൻ ലോറൻസ് ബിഷ്‍ണോയ് സംഘത്തിലെ അംഗമാണോയെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ALSO READ; ഡല്‍ഹി വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ അടച്ചു; വിമാന സർവീസുകള്‍ ഒന്നിലേക്ക് മാറ്റി

ഇന്നലെ രാവിലെയാണ് വർളിയിലെ മുംബെ ട്രാ‍ൻസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെൻ്റിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സല്‍മാൻ്റെ വീട്ടില്‍ക്കയറി കാര്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നടക്കമാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. വാട്ട്സ്ആപ്പ് വ‍ഴിയാണ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ വർളി പൊലീസ് കേസെടുത്ത് അന്വേഷണം അരംഭിച്ചിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351 (2) (3) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കൊലപാതകശ്രമവും പിടിച്ചുപറിയും ഉൾപ്പെടെയുള്ള കേസുകളിൽ ലോറൻസ് ബിഷ്‌ണോയി അഹമ്മദാബാദിലെ സബർമതി ജയിലിൽ കഴിയുകയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങൾ സല്‍മാൻ്റെ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിയുതിർത്തിരുന്നു. ഇതിന് പിന്നാലെ സൽമാൻ ഖാൻ്റെ ബാന്ദ്ര ഫ്ലാറ്റിൻ്റെ ബാൽക്കണിക്ക് പുറത്ത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പാനൽ അടുത്തിടെ സ്ഥാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News