കേരളത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച ചർച്ച; ‘അനുകൂല മറുപടി ലഭിച്ചില്ല’: മന്ത്രി കെ എൻ ബാലഗോപാൽ

കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം പരിഹരിക്കാന്‍ സുപ്രീം കോടതി നിർദേശ പ്രകാരം കേരളവും കേന്ദ്ര സര്‍ക്കാരും നടത്തുന്ന ചര്‍ച്ചയിൽ വിചാരിച്ച പുരോഗതിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രധാനപ്പെട്ട പല കാര്യങ്ങളിലും അനുകൂല മറുപടി ലഭിച്ചില്ല. കേസ് നിലനിൽക്കുന്നതാണ് കേന്ദ്രം തടസമായി പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ന്യായമായ ലഭിക്കേണ്ട കാര്യങ്ങൾ പോലും അംഗീകരിക്കുന്നില്ല. അടിയന്തമായി ലഭിക്കേണ്ട കാര്യങ്ങളിൽ പ്രത്യേക നിവേദനം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: മിമി ചക്രവര്‍ത്തി എംപി സ്ഥാനം രാജിവച്ചു

കടമെടുപ്പ് പരിധിയിലും അടിയന്തരമായി അനുവദിക്കേണ്ട വായ്പാ അനുമതി സംബന്ധിച്ചും ഏറെ പ്രതീക്ഷയോടെയായിരുന്നു കേരളം കേന്ദ്രവുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ മൂന്നു മണിക്കൂറോളം കേന്ദ്രധനകാര്യ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ന്യായമായി ലഭിക്കേണ്ട കാര്യങ്ങള്‍ പോലും അംഗീകരിക്കപ്പെട്ടില്ലെന്നും ചര്‍ച്ചയ്ക്ക് ശേഷം ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. സാമ്പത്തിക ഞെരുക്കത്തില്‍ കേരളം കോടതിയെ സമീപിച്ചതിലുളള അതൃപ്തി കേന്ദ്രത്തിനുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് അതൃപ്തിയുടെ ആവശ്യമില്ലെന്നും ധനമന്ത്രി പറഞ്ഞു.

ALSO READ: ട്രെയിനുകള്‍ വിമാനവേഗതയില്‍ പായും, പരീക്ഷണം വിജയിച്ചെന്ന് ചൈന

തിങ്കളാഴ്ച സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട് അറിയിക്കാനാണ് കേരളത്തിന്റെ തീരുമാനം.
ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാം, ധനകാര്യ വകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍, അഡ്വക്കറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ്  എന്നിവരും കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച്  ധനകാര്യസെക്രട്ടറി ടിവി സോമനാഥന്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍  എന്‍ വെങ്കിട്ട രാമന്‍, അഡീഷണല്‍ സെക്രട്ടറി സജ്ജന്‍ സിംഗ് യാദവ്, ജോയിന്റ് സെക്രട്ടറി അമിത സിംഗ് നേഗി തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News