
ഉമ്മൻചാണ്ടി ഭരിച്ചിരുന്ന കോൺഗ്രസ് കാലം “ഇരുണ്ട യുഗം” ആയിരുന്നു. അത് സമ്മതിക്കാൻ പ്രതിപക്ഷ നേതാവിന് വയ്യ. പച്ചയായ സത്യം ആണെങ്കിലും സമ്മതിക്കാൻ തരമില്ലല്ലോ. എന്നിട്ട് ഇപ്പോ സത്യം പറയുന്നതിനാണോ നിങ്ങൾക്ക് പ്രശ്നം 2016-ൽ ഭരണം ഒഴിയുമ്പോൾ വൈദ്യുതി ബോർഡ് ലാഭത്തിലായിരുന്നുവെന്നും നല്ല നിലയിലായിരുന്നുവെന്നുമാണ് വി ഡി സതീശൻ അവകാശപ്പെടുന്നത്. ഇങ്ങനെ പൊള്ളത്തരങ്ങൾ വിളിച്ചുപറഞ്ഞാൽ ബഡായി സതീശൻ എന്നല്ലാണ്ട് എന്ത് വിളിക്കാനാണ്.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാക്കാലത്തുവരെ ലോഡ് ഷെഡിങ്. മഴയുടെ കുറവും ഡാമുകളിൽ വെള്ളം ഇല്ലാത്തതുമാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിച്ചത്. അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ്, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് തുറന്നു സമ്മതിക്കുന്നുണ്ട്. മാസം 75 കോടി രൂപ വീതം വർഷം 900 കോടിയുടെ നഷ്ടം വൈദ്യുതി ബോർഡിനുണ്ടെന്നും, ശമ്പളവും പെൻഷനും നൽകാൻ പോലും കടം വാങ്ങേണ്ടി വരുന്ന സാഹചര്യമാണെന്നും അദ്ദേഹം തന്നെ പറഞ്ഞിരുന്നു.
എൽഡിഎഫ് ഭരിച്ച അഞ്ച് വർഷം ലോഡ് ഷെഡിങ് ഉണ്ടായിരുന്നില്ലെന്നും എന്നാൽ യുഡിഎഫ് വന്നപ്പോൾ രണ്ടു തവണ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നുവെന്നും വിമർശനമുണ്ട്. എന്നാൽ ഇതൊന്നും ഒരു “ഇരുണ്ട യുഗം” ആയിരുന്നില്ലെന്നും കേരളത്തിന്റെ നല്ല കാലമായിരുന്നുവെന്നുമാണ് പ്രതിപക്ഷവാദം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


