കേരളത്തിലൂടെ ഓടുന്ന ട്രെയിൻ റൂട്ടുകളിൽ മാറ്റം വരുത്താൻ തീരുമാനം

കേരളത്തിലൂടെ ഓടുന്ന ടെയിനുകളുടെ റൂട്ടുകളിൽ മാറ്റം വരുത്തി സെക്കന്തരബാദിൽ നടന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റിയോഗം. സംസ്ഥാനത്ത് സർവീസ് നടത്തുന്ന ചില ട്രെയിനുകളുടെ ദൂരം നീട്ടാനാണ് തീരുമാനമായത്.ഇത്തവണ കൊങ്കൺ വഴി കേരളത്തിലേയ്‌ക്ക് പുതിയ ട്രെയിനുകൾ ഇല്ല. കൂടാതെ വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്ന് കേരളത്തിലേയ്‌ക്ക് ഒരു ട്രെയിൻ സർവ്വീസ് നടത്താനും തീരുമാനമായി.

Also Read: “കോൺ​ഗ്രസ് നേതാക്കാളുടെ കണ്ണീർ കാരണം പ്രളയം ഉണ്ടാകുമോ എന്ന് തോന്നിപ്പോയി” ; പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരത്തുനിന്ന് തമിഴ്‌നാട്ടിലെ മധുര വരെ പോകുന്ന അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടും. ഗുരുവായൂർ- പുനലൂർ എക്‌സ്പ്രസ് മധുര വരെയും സർവീസ് നടത്തും.

പാലക്കാട് നിന്ന് തിരുനെൽവേലിയിലേയ്‌ക്ക് സർവ്വീസ് നടത്തുന്ന പാലവരുവി എക്‌സ്പ്രസ് തൂത്തുക്കുടിയിലേയ്‌ക്ക് നീട്ടും. വേനലവധിക്കാലത്ത് മുംബൈയിൽ നിന്ന് കന്യാകുമാരിയിലേക്ക് സർവ്വീസ് നടത്തിയിരുന്ന സ്‌പെഷ്യൽ ട്രെയിൻ സ്ഥിരമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News