ചാലക്കുടിയിൽ പുലിയെ മയക്കുവെടി വയ്ക്കാൻ തീരുമാനം

ചാലക്കുടി നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വെക്കാൻ തീരുമാനം. ചാലക്കുടി ടൗൺഹാളിൽ കളക്ടറുടെ അധ്യക്ഷതയിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, വാഴച്ചാൽ, ചാലക്കുടി ഡി എഫ് ഒ മാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് പുലിയെ മയക്കുവെടി വെക്കാൻ തീരുമാനമായത്. ഇന്നലെ രാത്രിയും ചാലക്കുടിയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന പുലിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.

ചാലക്കുടി നഗരത്തിൽ തുടർച്ചയായി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ഇന്നലെ രാത്രിയും ചാലക്കുടിപ്പുഴയുടെ തീരത്ത് നിന്നുള്ള പുലിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം 24നും 30നുമാണ് ചാലക്കുടി നഗരത്തിൽ രണ്ടിടങ്ങളിലായി പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. അതിനെ പിന്നാലെയാണ് ഇന്നലത്തെ ദൃശ്യങ്ങളം പുറത്തുവന്നത്.

Also read: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകൻ എം ജി ശ്രീകുമാറിന് പിഴ

മാർച്ച് 24 ന് ചാലക്കുടി സൌത്ത് ജംഗ്ഷനിൽ നിന്ന് 150 മീറ്റർ മാറി ബസ് സ്റ്റാന്റിനടുത്ത് കണ്ണമ്പുഴ അമ്പലം റോഡിലാണ് ആദ്യം പുലിയെ കണ്ടത്. ഐനിക്കാട്ടുമഠം രാമനാഥൻറെ വീട്ടിലെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ദൃശ്യങ്ങൾ പരിശോധിച്ച വനംവകുപ്പ് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന്, നിരീക്ഷണ ക്യാമറകളും പുലിയെ പിടികൂടുന്നതിനുള്ള കൂടും സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.

മാർച്ച് 28ന് അന്നനാട് കുറുവക്കടവ് സ്വദേശി ജനാര്‍ദ്ദന മേനോന്റെ വീട്ടിലെ വളര്‍ത്തുനായയെ ആണ് പുലി ആക്രമിച്ചത്. നായയുടെ കുരകേട്ട് വീട്ടുകാര്‍ ജനാലയിലൂടെ ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് പുലി ആക്രമിക്കുന്നത് കണ്ടത്. തുടർന്ന് നായയെ ഉപേക്ഷിച്ചു പുലി ഓടി രക്ഷപ്പെടുകയായിരുന്നു.

മാർച്ച് മുപ്പതാം തിയ്യതി ചാലക്കുടി പാലത്തിനു സമീപം ഡി.സിനിമാസിന്റെ പുറകിലുള്ള ലൈവ് ക്ലബ്ബിന്റെ താഴെ പുഴയുടെ തീരത്തുള്ള സി.സി.ടി വി ക്യാമറയിൽ വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞു. അവസാനമായി ഏപ്രിൽ രണ്ടിന് പുലിയെ കണ്ടത് ചാലക്കുടിപ്പുഴക്ക് സമീപത്തുള്ള കാട്ടിലാണ്. ചാലക്കുടിയിൽ ഇതുവരെ 100ഓളം ക്യാമറകളാണ് ഇതുവരെ പുലിയെ കണ്ടെത്തുന്നതിനായി വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News