രാജ്യത്ത് 157 നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങാന്‍ തീരുമാനം, കേരളത്തിന് അവഗണന

രാജ്യത്ത് 157 നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം.
എന്നാൽ രാജ്യത്തിനകത്തും വിദേശത്തുമായി ജോലി ചെയ്യുന്ന നഴ്സുമാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മലയാളികളാണ്. ഇതൊന്നും പരിഗണിക്കാതെയാണ് പുതിയ നഴ്സിംഗ് കോളേജുകൾ പഖ്യാപിച്ചപ്പോൾ കേരളത്തെ അവഗണിച്ചിരിക്കുന്നത്. 157 നഴ്സിംഗ് കോളേജ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിനായി ഒരൊറ്റ കോളേജും അനുവദിച്ചില്ല.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങുമെന്ന കാര്യം അറിയിച്ചത്. പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയതോടെ നഴ്‌സുമാരുടെ ആവശ്യം വര്‍ധിച്ചുവെന്നും മെഡിക്കല്‍ കോളേജുകള്‍ക്ക് സമീപമാകും നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങുകയെന്നും മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. നാഷണല്‍ മെഡിക്കല്‍ ഡിവൈസ് പോളിസി 2023നും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here