ഫ്രിഡ്ജില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം, സാരി ധരിച്ച് കഴുത്തിലും കൈകളിലും ആഭരണങ്ങളുള്ള നിലയില്‍

crime

വീട്ടിലെ റഫ്രിജറേറ്ററില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലാണ് സംഭവം. മരിച്ച സ്ത്രീയ്ക്ക് ഏകദേശം 30 വയസ് പ്രായമുണ്ട്. യുവതി കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടതാണെന്നാണ് പൊലീസ് പറയുന്നത്.

സാരി ധരിച്ച സ്ത്രീയുടെ കഴുത്തിലും കൈകളിലും ആഭരണങ്ങളും ഉണ്ട്. കഴുത്തില്‍ ഒരു കുരുക്ക് മുറുക്കിയിട്ടുണ്ട്. ഇന്‍ഡോറില്‍ താമസിക്കുന്ന ധീരേന്ദ്ര ശ്രീവാസ്തവ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.

ദുര്‍ഗന്ധം വമിച്ചപ്പോഴാണ് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ വീട്ടില്‍ മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. 2023 ജൂണില്‍ സഞ്ജയ് പട്ടീദാര്‍ എന്നയാള്‍ക്ക് ശ്രീവാസ്തവ വീട് വാടകയ്ക്ക് നല്‍കിയിരുന്നു.

Also Read : 64 പേർ പീഡനത്തിനിരയാക്കി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18 കാരി; അഞ്ചുപേർ അറസ്റ്റിൽ

പട്ടിദാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഒരു വര്‍ഷത്തിന് ശേഷം ഇയാള്‍ വീട് ഒഴിഞ്ഞെങ്കിലും സാധനങ്ങള്‍ ഒന്നും മാറ്റിയിരുന്നില്ല. എന്നാല്‍ ഇടയ്ക്കിടെ ഇയാള്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. വീട്ടിലെ വൈദ്യുതി കട്ട് ചെയ്തതോടെയാണ് ഫ്രിഡ്ജിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേയ്ക്ക് വരാന്‍ തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News