ആശ്വാസം; ഒടുവിൽ സ്വർണ വില ഇടിയുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്ന് 80 രൂപ കുറഞ്ഞ് 45000 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45000 രൂപയാണ്. നവംബർ 4 മുതൽ സ്വർണവിലയിൽ കുറവ് വന്നിരിക്കുകയാണ്. നാല് ദിവസം കൊണ്ട് 280 രൂപയാണ് കുറവ് വന്നിരിക്കുന്നത്.

ALSO READ:ഇടുക്കിയിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5625 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4665 രൂപയുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ALSO READ:ആട്ടോറിക്ഷകൾക്കെതിരെയുള്ള പരാതികൾ അറിയിക്കാം; വാട്സാപ്പിൽ പ്രചരിച്ച നമ്പർ വ്യാജമെന്ന് എംവിഡി

കഴിഞ്ഞ മാസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു.45920 വരെയെത്തിയിരുന്നു. സ്വർണവില പിന്നീട് കുറയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ വിലയിലും ഉണ്ടായിരിക്കുന്നത്.ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷ സാഹചര്യത്തിലാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here