
കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) ഡീപ്പ് ലേണിങ്ങില്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 7 വരെ നീണ്ടുനില്‍ക്കുന്ന 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രോഗ്രാം മൂഡില്‍ ഉപയോഗിച്ചാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ദിവസത്തില്‍ 2 മണിക്കൂര്‍ എന്ന രീതിയില്‍ വൈകുന്നേരം 6 മുതല്‍ 8 വരെയാണ് പരിശീലനം. വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതിക വ്യവസായം എന്നീ മേഖലകളില്‍ ഫലപ്രദമായി പ്രയോഗിക്കാന്‍ പ്രാപ്തമായ രീതിയിലാണ് കോഴ്സുകളുടെ പാഠ്യക്രമം തയ്യാറാക്കിയിരിക്കുന്നത്. പരിശീലനത്തിന് ശേഷം ഓണ്‍ലൈന്‍ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. രജിസ്രേഷന്‍ ഫീ 3000 രൂപ.
Key words: education news, kerala education

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here