എഐയുടെ ഇരയായി നാരായണ മൂര്‍ത്തിയും; വൈറലായി വീഡിയോകള്‍

ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഡീപ്‌ഫേക്ക് വീഡിയോകള്‍ വൈറലയാതോടെ പ്രതികരണവുമായി അദ്ദേഹം തന്ന രംഗത്തെത്തി. എക്‌സിലൂടെയാണ് ജനങ്ങള്‍ കബളിപ്പിക്കപ്പെടരുതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ചില ട്രേഡിംഗ് ആപ്ലിക്കേഷനുകളില്‍ അദ്ദേഹത്തിന് നിക്ഷേപമുണ്ടെന്ന അവകാശം ഉന്നയിക്കുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ തനിക്ക് ഇത്തരം വീഡിയോകളുമായും ആപ്ലിക്കേഷനുകളുമായും യാതൊരുവിധ ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ:  വൃദ്ധയെ മരുമകൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; മരുമകൾ പോലീസ് കസ്റ്റഡിയിൽ

കുറച്ച് മാസങ്ങളാണ് ചില വ്യാജ വാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളിലൂടെയും വെബ്‌പേജുകളിലൂടെയും പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ ചില ഓട്ടോമേറ്റഡ് ട്രേഡിംഗ് ആപ്ലിക്കേഷനുകളായ ബിടിസ് എഐ ഇവെക്‌സ്, ബ്രിട്ടീഷ് ബിറ്റ്‌കോയിന്‍ പ്രോഫിറ്റ്, ബിറ്റ് ലൈറ്റ് സിംഗ്, ഇമ്മീഡിയറ്റ് മൊമന്റം, ക്യാപിറ്റലിക്‌സ് വെഞ്ച്വേഴ്‌സ് എന്നിവയില്‍ നിക്ഷേപം നടത്തിയെന്ന തരത്തിലാണ് പ്രചരണം. ചില വ്യാജ വെബ്‌സൈറ്റുകളിലും ഇത്തരം പ്രചരണം നടക്കുന്നുണ്ട്. മാത്രമല്ല ഡീപ്‌ഫെക്ക് ഉപയോഗിച്ച് ഇത്തരക്കാര്‍ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ:  നടിക്കൊപ്പം അശ്ലീല വീഡിയോ; വിജയ് ദേവരക്കൊണ്ടയുടെ പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ

വ്യവസായിയും ടാറ്റാ ഗ്രൂപ്പ് ചെര്‍മാനുമായ രത്തന്‍ ടാറ്റ, തന്റെ പേരില്‍ ചില വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും തന്റെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കാട്ടി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ നാരായണ മൂര്‍ത്തിയും മുന്നറിയിപ്പുമായി എത്തിയത്.സോന അഗര്‍വാള്‍ എന്നൊരു യുവതിയെ രത്തന്‍ ടാറ്റ തന്റെ മാനേജരാണെന്ന് പരിചയപ്പെടുത്തി നിക്ഷേപങ്ങള്‍ നടത്താന്‍ ആവശ്യപ്പെടുന്ന വ്യാജ വീഡിയോയാണ് പുറത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News