
ആർ എസ് എസിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലുന്നവരാണ് കേരളത്തില്‍ രക്ഷയുമായി വരുന്നത്. ഇതിന്റെ രാഷ്ട്രീയം സഭക്ക് തിരിച്ചറിയാനാകും. ആർ എസ് എസ് ആശയങ്ങളും പ്രവൃത്തികളും ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും പൗരത്വത്തെയും പരുക്കേല്‍പിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കത്തോലിക്കാ സഭയുടെ സ്വത്ത് സംബന്ധിച്ച ഓർഗനൈസറിലെ ലേഖനത്തിലും അതാണുള്ളത്. ചര്‍ച്ച് നിയമം വഴി ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ചതാണ് സഭക്കുള്ള ഭൂമിയെന്ന പരാമര്‍ശം പ്രത്യേക ലക്ഷ്യത്തോടെയാണ്. ലേഖനം പിന്‍വലിച്ച ആര്‍ എസ് എസ് അതിലെ വിവരങ്ങള്‍ തെറ്റാണെന്ന് സമ്മതിച്ചിട്ടില്ല.
ക്രൈസ്തവരെ ആക്രമിക്കുന്നതിന്റെ ഊര്‍ജ സ്രോതസ്സായി കേന്ദ്രമന്ത്രിസഭ മാറി. ക്രൈസ്തവര്‍ ആഭ്യന്തര ഭീഷണിയെന്ന ലേഖനത്തിന്റെ സന്ദേശം വര്‍ഗീയവാദികളിലെത്തിയേക്കാം. അതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഭയപ്പെടുത്തുന്നു. ഭയം ഒരു രാജ്യമായി മാറിയത് പോലെയുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here