
ബോളിവുഡിലെ പവർഫുൾ കപ്പിളാണ് ദീപിക പദുക്കോൺ – രൺവീർ സിങ് താരജോഡി. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇരുവരും. ദീപിക തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. മകൾ ദുവ പോസിറ്റിവ് രേഖപ്പെടുത്തിയ പ്രഗ്നന്‍സി ടെസ്റ്റ് കിറ്റ് കൈയിൽ പിടിച്ചുനിൽക്കുന്ന ഫോട്ടായാണ് താരം പങ്കുവെച്ചത്.
2024 സെപ്റ്റംബറിലാണ് ദീപിക പദുക്കോണും രൺവീർ സിങ്ങും അവരുടെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റത്. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വാർത്ത വന്നതോടെ ആരാധകർ ഏറെ സന്തോഷത്തിലാണ്. ദീപികയുടെ പോസ്റ്റ് ഇതിനോടകം വൈറലാണ്. ആരാധകരും താരങ്ങളും അടക്കം നിരവധി പേരാണ് ദീപികയ്ക്കും രൺവീറിനും ആശംസകളറിയിച്ച് കമന്റ് ബോക്സിലേക്ക് ഒഴുകിയെത്തുന്നത്.
2018 നവംബർ 14 ന് ആയിരുന്നു ദീപികയുടെയും രൺവീറിന്റെയും വിവാഹം. ഇറ്റലിയിലെ ലേക്ക് കോമോയിൽ നടന്ന ഗംഭീര ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. 2013 ൽ ഗോലിയോൺ കി രാസലീല രാം-ലീല എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

