ഷാരൂഖിനൊപ്പം സിനിമകൾ;സൽമാൻ ഖാനൊപ്പം അഭിനയിക്കാതെ ദീപിക

ഇന്ത്യൻ സിനിമാലോകത്ത് ആരാധകരുടെ പ്രിയ നടിയാണ് ദീപിക പദുക്കോൺ. ഷാറൂഖ് ഖാന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപിക ബോളിവുഡിലേക്ക് എത്തിയത്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദീപിക ആരാധകരുടെ മനംകവർന്നു. പിന്നീട് ഷാരുഖാനൊപ്പവും മറ്റ് മുൻനിര നായകന്മാർക്കൊപ്പവും ദീപിക വേഷമിട്ടെങ്കിലും സൽമാൻ ഖാനൊപ്പം ഇതുവരെയും ചിത്രങ്ങൾ ഒന്നും താരം ചെയ്തിരുന്നില്ല.

ALSO READ: അനന്തപുരി എഫ് എമ്മിന്റെ പ്രക്ഷേപണം പുനഃരാരംഭിക്കണം;കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി ആന്റണി രാജു

സൽമാൻ ഖാനൊപ്പം അഭിനയിക്കാൻ നിരവധി അവസരങ്ങൾ വന്നെങ്കിലും ഈ ചിത്രങ്ങളൊക്കെ ദീപിക നിരസിക്കുകയായിരുന്നു. സൽമാൻ ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ജയ് ഹോ, ‘സുല്‍ത്താന്‍, കിക്ക്, പ്രേം രത്തൻ ധന് പായോ തുടങ്ങിയ ചിത്രങ്ങളിൽ ആദ്യം ദീപികയെയായിരുന്നു നായികയാകാൻ ക്ഷണിച്ചിരുന്നത്. എന്നാൽ ഇത് ദീപിക വേണ്ടെന്നു വെക്കുകയായിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ ഇന്‍ഷാ അല്ലാഹ് എന്ന ചിത്രത്തിലും ആദ്യം തീരുമാനിച്ചത് ദീപികയെ തന്നെയായിരുന്നു. എന്നാൽ ദീപിക താൽപര്യമില്ല എന്ന് അറിയിച്ചതോടെ ഈ ചിത്രം ആലിയ ഭട്ടിലേക്കെത്തി.

എന്നാൽ മിനീസ്ക്രീനിൽ ദീപികയും സൽമാനും ഒരുമിച്ച് നിരവധി അവസരങ്ങളിൽ വന്നിട്ടുണ്ട്. സൽമാൻ അവതരിപ്പിക്കുന്ന ടെലിവിഷൻ ഷോയിലും ദീപിക എത്താറുണ്ട്.

ചലച്ചിത്ര പുരസ്‍കാര തുക ട്രസ്റ്റിന് നൽകാൻ നടൻ അലൻസിയർ

അതേസമയം നിരവധി ചിത്രങ്ങളാണ് ദീപികയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. കൽക്കി 2898 എ.ഡി, ഫൈറ്റർ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ദീപികയുടെ ചിത്രങ്ങൾ. ഷാറൂഖ് ഖാൻ ചിത്രമായ ജവാനിലും ദീപിക അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News