വെള്ള സാരിയില്‍ തിളങ്ങി ദീപിക; കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് ആരാധകര്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു വെളുത്ത സാരിയണിഞ്ഞ ദീപിക പദുകോണിന്റെ ചിത്രങ്ങളാണ്. ‘വസ്ത്രങ്ങളുടെ മത്സരത്തില്‍ സാരി എപ്പോഴും വിജയിക്കും’ എന്ന കുറിപ്പോടെയാണ് ദീപിക ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര സംഘടിപ്പിച്ച ബ്രൈഡല്‍ കോച്ചര്‍ ഷോയിലാണ് ദീപിക കിടിലന്‍ ലുക്കിലെത്തിയത്. നെറ്റഡ് ഷീര്‍ ഫാബ്രിക്കില്‍ നിന്ന് രൂപകല്‍പ്പന ചെയ്ത ഫ്രില്‍ വര്‍ക്കുകള്‍ കൊണ്ട് അലങ്കരിച്ച സാരിക്ക് മാച്ചിങ്ങായി ഹാള്‍ട്ടര്‍ നെക്ക് ഡിസൈനുള്ള ഒരു ബാക്ക്ലെസ് ബ്ലൗസും ദീപിക ധരിച്ചിരുന്നു.

മിറര്‍ വര്‍ക്ക് കൊണ്ട് ഡിസൈന്‍ ചെയ്തതാണ് ബ്ലൗസ്. പച്ച മരതകങ്ങള്‍ കൊണ്ടുള്ള ഡ്രോപ്പ് കമ്മലുകള്‍ ആക്‌സസറൈസ് ചെയ്ത ദീപികയ്ക്ക് കടും ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്ക്, ന്യൂഡ് ഐ ഷാഡോ, ഇരുണ്ട പുരികങ്ങള്‍ എന്നിവ കൂടുതല്‍ ഭംഗി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News