
നീറ്റ് പരീക്ഷയിൽ കേരളത്തിലെ ഒന്നാം റാങ്ക് സ്വന്തമാക്കിയ സന്തോഷത്തിലാണ് കോഴിക്കോട്ട് പേരാമ്പ്രകാരിയായ ദീപ്നിയ. ഒന്നാം ക്ലാസുമുതൽ പൊതുവിദ്യാലയത്തിൽ പഠിച്ച് സ്വപ്നം സാക്ഷാത്കരിച്ച് അഭിമാനമാവുകയാണ് ഈ പെൺകുട്ടി. നീറ്റ് പരീക്ഷയിൽ കേരളത്തിലെ ഒന്നാംറാങ്ക് കാരിയാണ് പേരാമ്പ്ര ആവളക്കാരിയായ ദീപ്നിയ.
അഖിലേന്ത്യാ തലത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ 18 ആം സ്ഥാനവും നേടി അഭിമാനമായിരിക്കുകയാണ് ഈ കോഴിക്കോട്ടുകാരി. ഒന്നാം ക്ലാസുമുതൽ പ്ലസ്ടുവരെ മലയാളം മീഡിയത്തിലായിരുന്നു പഠനം. പൊതുവിദ്യാലയത്തിന്‍റെ തണലിൽ തന്‍റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഈ പെൺകുട്ടി.
ആവള ഗവൺമെന്‍റ് ഹയർനെക്കണ്ടറി സ്കൂളിലെ അധ്യാപകരായ പള്ളിക്കൽ മിത്തൽ ദിനേശന്‍റെയും ബിജിയുടെയും മകളാണ് ദീപ്നിയ. പൊതുവിദ്യാലയത്തിൽ മാത്രം പഠിപ്പിക്കുമെന്ന അച്ഛന്‍റെ ശാഠ്യത്തിന് കരുത്താണ് റിസൽട്ട്. പൊതുവിദ്യാലയങ്ങൾക്ക് എതിരെ ഇക്കാലത്തും ചിലർ നടത്തുന്ന ദുഷ്പ്രചാരണങ്ങൾക്കുള്ള മധുരിക്കുന്ന ഉത്തരം കൂടിയാവുകയാണ് ഈ വിജയം.
keywords: NEET UG 2025, Kerala, AIR 109, Kozhikode

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here