ചാറ്റ് ജിപിടിക്ക് ഒത്ത എതിരാളിയുമായി ചൈന! സിലിക്കണ്‍ വാലി വിയര്‍ക്കും!

ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിക്ക് ഒത്ത എതിരാളിയെ പുറത്തിറക്കി ചൈന. ഓപ്പണ്‍ സോഴ്‌സ്, അതായത് സൗജന്യമായി ലഭിക്കുന്ന ഡീപ്‌സീക്കിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ചൈനീസ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ലാബ് ഇക്കഴിഞ്ഞ ഡിസംബറിനാണ് ഫ്രീ ലാംഗേജ് മോഡല്‍ ഡീപ്‌സീക്ക് വി3 പുറത്തിറക്കിയത്. 5.58മിലണ്യണ്‍ ഡോളറിന് വെറും രണ്ട് മാസം കൊണ്ടാണ് ഇത് നിര്‍മിച്ചതെന്നാണ് ചൈന പറയുന്നത്. എന്നുവച്ചാല്‍ എതിരാളികള്‍ തങ്ങളുടെ ഉദ്യമത്തിന് എടുക്കുന്ന സമയത്തിന്റെയും ചെലവാക്കുന്ന പണത്തിന്റെയും ചെറിയൊരംശം കൊണ്ടാണ് ഡീപ്‌സീക്കിനെ ചൈന വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ALSO READ: തലശ്ശേരി ജില്ലാ കോടതി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ഡീപ്‌സീക്കിന് തൊട്ടു പിന്നാലെ ഡീപ് സീക്ക് ആര്‍1 എന്ന പുത്തന്‍ മോഡലും ചൈന ജനുവരി 20ന് പുറത്തിറക്കി. എതിരാളികളുമായി താരതമ്യം ചെയ്യപ്പെടുന്ന തേഡ് പാര്‍ട്ടി ബെഞ്ച്മാര്‍ക്ക് ടെസ്റ്റില്‍ ഓപ്പണ്‍ എഐയുടെ ജിപിടി – 4ഒ ആന്‍ത്രോപിക്‌സ് ക്ലോഡ് സോനറ്റ് 3.5 എന്നിവയ്‌ക്കൊപ്പവും മെറ്റയുടെയും ആലിബാബയുടെയും എഐ പ്ലാറ്റ്‌ഫോമുകളെ മറികടന്നുള്ള പ്രകടനം നടത്തിയതായാണ് റിപ്പോര്‍ട്ട്. പ്രോബ്ലം സോള്‍വിംഗ്, കോഡിംഗ്, മാത്ത് എന്നിവയിലാണ് കൂടുതലും മികച്ച പെര്‍ഫോര്‍മന്‍സ് കാഴ്ചവെച്ചത്. നിലവില്‍ ഡീപ്‌സീക്ക് ആര്‍വണ്ണും ചാറ്റ്ജിപിടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. യുഎസ് ഉയര്‍ത്തുന്ന വെല്ലുവിളിക്ക് കടുത്ത മറുപടി തന്നെയാണ് ചൈന നല്‍കിയിരിക്കുന്നത്. കിടിലന്‍ പെര്‍ഫോര്‍മന്‍സ് ഒപ്പം നിര്‍മാണ ചെലവ് വളരെ കുറവ്, സെമി ഓപ്പണ്‍ സോഴ്‌സ് നേച്ചര്‍ അങ്ങനെ നിരവധി മേന്മകളാണ് ഡീപ്‌സീക്ക് ആര്‍വണ്ണിന് ചൂണ്ടിക്കാണിക്കാന്‍ ഉള്ളത്.

ALSO READ: റേഷൻ സമരം: വ്യാപാരികൾ പുനരാലോചന നടത്തുമെന്നാണ് വിശ്വസിക്കുന്നത്; കെ എൻ ബാലഗോപാൽ

ജനുവരി 22ന് ചൈനയില്‍ നിന്നുള്ള ഈ തിരിച്ചടി തങ്ങള്‍ ഗൗരവമായി തന്നെയാണ് കാണുന്നതെന്നാണ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നതല്ല സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്‌ണോമിക്ക് ഫോറത്തില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News