
ചൈനീസ് എഐ ആപ്ലിക്കേഷനായ ഡീപ്‌സീക്ക് ടെക്‌നോളജി വ്യവസായത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. അമേരിക്കന്‍ ആധിപത്യത്തിന് കനത്ത പ്രഹരം തന്നെയാണ് ഡീപ്‌സീക്ക് നല്‍കിയിരിക്കുന്നത്. ഡീപ്‌സീക്ക് ആര്‍1 എഐയുടെ സ്പുഡ്ണിക്ക് മൊമെന്റെന്നാണ് വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ മാര്‍ക് ആന്‍ഡ്രീസെന്‍ അഭിപ്രായപ്പെട്ടത്. ആപ്പിളിന്റെ യുഎസ് ആപ്പ് സ്റ്റോറില്‍ നിന്നും കഴിഞ്ഞൊരു വാരാന്ത്യത്തില്‍ മാത്രം ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ഡീപ്‌സീക്കാണ്.
ടെക്ക് കമ്പനികള്‍ക്ക് ഭീഷണി സൃഷ്ടിച്ച് ആഗോള വിപണികള്‍ കീഴടക്കുന്ന ഡീപ്‌സീക്ക് ജനുവരി ആദ്യമാണ് വിപണിയിലെത്തുന്നത്. ഡീപ്സീക്ക് ചെറിയ സമയത്തിനുള്ളില്‍ പല രാജ്യങ്ങളിലും ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടിയെ മറികടന്നു. ഇതതോടെ ലോകമൊട്ടാകെയുള്ള നിക്ഷേപകര്‍ ആശങ്കയിലുമായി. നിര്‍മിത ബുദ്ധിയിലെ ചൈനയുടെ കരുത്ത് വ്യക്തമാക്കുന്ന ഡീപ്പ്‌സീക്ക് ഓപ്പണ്‍ എന്‍ഡഡ് ലാര്‍ജ് ലാംഗ്വേജ് മോഡലാണ്. ചാറ്റ്ജിപിടി, ജെമിനി എന്നിവയ്‌ക്കൊപ്പം പ്രവര്‍ത്തന മികവ്. തീര്‍ന്നില്ല മുടക്കുമുതല്‍ കുറവാണെന്നത് ഡീപ്‌സീക്കിനെ വ്യത്യസ്തമാക്കുന്നു.
ഉയര്‍ന്ന കംപ്യൂട്ടിംഗ് പവറുള്ള എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിന് കോടികള്‍ വേണ്ടെന്ന് വ്യക്തമാക്കിയാണ് ഡീപ്സീക്ക് സൗജന്യമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. പരിശീലനത്തിനായി എന്‍വിഡിയയുടെ എച്ച് 800 ചിപ്പുകള്‍ ഉപയോഗിച്ച ഡീപ്സീക്ക് വികസിപ്പിക്കാന്‍ 60 ലക്ഷം ഡോളര്‍ മാത്രമാണ് ചെലവായത്. ഇതോടെ ഓഹരി വിപണിയിലും പ്രമുഖ ടെക്ക് കമ്പനികള്‍ വിയര്‍ക്കാന്‍ തുടങ്ങി.
ആഗോള വിപണികളില്‍ പ്രമുഖ ടെക്ക് കമ്പനികളുടെ ഓഹരി വിലയില്‍ കനത്ത തകര്‍ച്ചയുണ്ടായി. നാസ്ദാക്ക്100 ഓഹരി ഫ്യൂച്ചേഴ്സ് നാല് ശതമാനം ഇടിഞ്ഞപ്പോള്‍ പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ ഓഹരികള്‍ വ്യാപാരം തുടങ്ങുന്നതിന് മുന്‍പ് പത്ത് ശതമാനമാണ് കുറഞ്ഞത്. ചിപ്പ് ഘടക ഭാഗ നിര്‍മ്മാതാക്കളായ എ.എസ്.എം.എല്ലിന്റെ ഓഹരി വില പത്ത് ശതമാനം വരെ നഷ്ടത്തിലാണ് യൂറോനെക്സ്റ്റ് വിപണിയില്‍ വ്യാപാരം നടത്തിയത്. ടെസ്ല, ആമസോണ്‍, മെറ്റ എന്നിവയുടെ ഓഹരി വിലയിലും രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു.
ചൈനീസ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ലാബ് ഇക്കഴിഞ്ഞ ഡിസംബറിനാണ് ഫ്രീ ലാംഗേജ് മോഡല്‍ ഡീപ്സീക്ക് വി3 പുറത്തിറക്കിയത്. 5.58മിലണ്യണ്‍ ഡോളറിന് വെറും രണ്ട് മാസം കൊണ്ടാണ് ഇത് നിര്‍മിച്ചതെന്നാണ് ചൈന പറയുന്നത്. എന്നുവച്ചാല്‍ എതിരാളികള്‍ തങ്ങളുടെ ഉദ്യമത്തിന് എടുക്കുന്ന സമയത്തിന്റെയും ചെലവാക്കുന്ന പണത്തിന്റെയും ചെറിയൊരംശം കൊണ്ടാണ് ഡീപ്സീക്കിനെ ചൈന വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഡീപ്സീക്കിന് തൊട്ടു പിന്നാലെ ഡീപ് സീക്ക് ആര്‍1 എന്ന പുത്തന്‍ മോഡലും ചൈന ജനുവരി 20ന് പുറത്തിറക്കി. എതിരാളികളുമായി താരതമ്യം ചെയ്യപ്പെടുന്ന തേഡ് പാര്‍ട്ടി ബെഞ്ച്മാര്‍ക്ക് ടെസ്റ്റില്‍ ഓപ്പണ്‍ എഐയുടെ ജിപിടി 4ഒ ആന്‍ത്രോപിക്സ് ക്ലോഡ് സോനറ്റ് 3.5 എന്നിവയ്ക്കൊപ്പവും മെറ്റയുടെയും ആലിബാബയുടെയും എഐ പ്ലാറ്റ്ഫോമുകളെ മറികടന്നുള്ള പ്രകടനം നടത്തിയതായാണ് റിപ്പോര്‍ട്ട്. പ്രോബ്ലം സോള്‍വിംഗ്, കോഡിംഗ്, മാത്ത് എന്നിവയിലാണ് കൂടുതലും മികച്ച പെര്‍ഫോര്‍മന്‍സ് കാഴ്ചവെച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here