‘പോസ്റ്റർ അടിച്ചത് മുന്നൊരുക്കത്തിൻ്റെ ഭാഗമായി, പാർട്ടി പറയുന്നത് അനുസരിക്കും’; ദീപ്തി മേരി വർഗീസ്

deepthi marry

സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് പോസ്റ്റർ അടിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. പോസ്റ്റർ നേരത്തെ അടിച്ചത് മുന്നൊരുക്കത്തിൻ്റെ ഭാഗമായാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയത്. പോസ്റ്റർ അടിച്ചത് അതിന്റെ ഭാഗമായാണെന്ന് അവർ പറഞ്ഞു.

പാർട്ടി പറയുന്നത് അനുസരിക്കും. തീരുമാനം നെഗറ്റീവായോ എന്നറിയില്ല. സീറ്റില്ലെങ്കിലും പരാതി ഒന്നുമില്ല. എനിക്കെല്ലാം പാർട്ടിയാണ്. പലവിധത്തിൽ പരിഗണിക്കാമല്ലോ എന്ന് ദീപ്തി പറഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പിൽ പരിഗണിക്കാമെന്ന് പറഞ്ഞത് കെ പി സി സി അദ്ധ്യക്ഷനാണ്. നീതി നടപ്പാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അക്കാര്യം കെ പി സി സി അദ്ധ്യക്ഷനോട് ചോദിക്കണമെന്ന് അവർ പറഞ്ഞു.

ALSO READ: ‘പാർട്ടിക്കുള്ളിൽ പ്രശ്നമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയണം’; കെ സുധാകരനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

അതേസമയം, നേരത്തെ കൊച്ചി മേയർ സ്ഥാനത്തേക്ക് മുൻതൂക്കമുണ്ടായിരുന്നത് ദീപ്തി മേരി വർഗീസിനായിരുന്നു. എന്നാൽ പിന്നീട് ദീപ്തിയെ വെട്ടിയാണ് മിനിമോൾക്കും ഷൈനി മാത്യുവിനും പാർട്ടി മേയർ പദവി നൽകാൻ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News