മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഇന്ന് കോടതിയില്‍

മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന ക്രിമിനല്‍ മാന നഷ്ടകേസ് വിധിക്കെതിരെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് കോടതിയുടെ പരിഗണനയില്‍. സൂറത്ത് സെഷന്‍സ് കോടതിയാണ് അപ്പീല്‍ പരിഗണിക്കുക. രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മാര്‍ച്ച് 23ലെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രാഹുല്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, അപ്പീലിനെ എതിര്‍ത്ത് പരാതികാരനായ പൂര്‍ണേഷ് മോദി കോടതിയില്‍ മറുപടി സമര്‍പ്പിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി സ്ഥിരമായി അപകീര്‍ത്തി പരാമര്‍ശം നടത്തുന്നുവെന്നാണ് പൂര്‍ണേഷ് മോദി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രാഷ്ട്രീയ ശക്തി പ്രകടനത്തിലൂടെ കോടതിയെ സമ്മര്‍ദത്തിലാക്കാന്‍ രാഹുല്‍ ശ്രമിച്ചുവെന്നും പൂര്‍ണഷ് മോദി സൂറത്ത് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ ആരോപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിനിടെ മോദി സമുദായക്കാരെ മുഴുവന്‍ അവഹേളിച്ചെന്ന് കാണിച്ചായിരുന്നു ബിജെപി എംഎല്‍എ കൂടിയായ പൂര്‍ണേഷ് മോദി രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചു. ഇതിന് പിന്നാലെ രാഹുല്‍ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News